• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഭീരുക്കളുടെ ആക്രമണത്തിലൂടെ നിങ്ങളെ പരാജയപ്പെടുത്താനാകില്ല' ലങ്കയിൽ ഭീകരാക്രമണമുണ്ടായ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി മോദി

ശ്രീലങ്ക ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലങ്കയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ഇന്ത്യ എന്നും ഒപ്പമുണ്ടാകുമെന്നും നരേന്ദ്ര മോദി

news18
Updated: June 9, 2019, 5:09 PM IST
'ഭീരുക്കളുടെ ആക്രമണത്തിലൂടെ നിങ്ങളെ പരാജയപ്പെടുത്താനാകില്ല' ലങ്കയിൽ ഭീകരാക്രമണമുണ്ടായ പള്ളി സന്ദർശിച്ച് പ്രധാനമന്ത്രി മോദി
Sri-Lanka-Modi
  • News18
  • Last Updated: June 9, 2019, 5:09 PM IST IST
  • Share this:
കൊളംബോ: ഈസ്റ്റർദിനത്തിൽ ചാവേറാക്രമണം നടന്ന ശ്രീലങ്കയിലെ പള്ളി സന്ദർശിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാവേർ ബോംബാക്രമണത്തിൽ 250ൽ അധികം പേർക്ക് ജീവൻ നഷ്ടമായ കൊച്ചിക്കടെ സെന്‍റ് ആന്‍റണീസ് പള്ളി സന്ദർശിച്ച പ്രധാനമന്ത്രി കൈകൂപ്പി പ്രാർത്ഥിച്ചു. 'ഭീരുക്കളുടെ ആക്രമണത്തിലൂടെ ശ്രീലങ്കയെ പരാജയപ്പെടുത്താനാകില്ല'- മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ശ്രീലങ്കയും സംയുക്തപ്രസ്താവനയിൽ വ്യക്തമാക്കി.

ശ്രീലങ്ക ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലങ്കയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ഇന്ത്യ എന്നും ഒപ്പമുണ്ടാകുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

കേരളത്തിന് പ്രധാനമന്ത്രിയില്‍ നിന്ന് നീതി ലഭിക്കില്ല: രാഹുല്‍ ഗാന്ധി

ശ്രീലങ്കൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുനേതാക്കളും തമ്മിൽ കാണുന്നത്.

മാലിയിൽനിന്ന് ശ്രീലങ്കയിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ബുദ്ധ സമാധിയുടെ പ്രതിമ സമ്മാനിച്ചാണ് ലങ്കൻ പ്രസിഡന്‍റ് മോദിയെ സ്വീകരിച്ചത്.

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ കൊളംബോയെ കൊച്ചിക്കടെയിലുള്ള സെന്‍റ് ആന്‍റണീസ് പള്ളിയിലേക്ക് ഒമ്പത് ചാവേറുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 250ൽ ഏറെ പേർ മരിച്ചു. പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളാണ് മരിച്ചത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍