• HOME
 • »
 • NEWS
 • »
 • world
 • »
 • വര്‍ഷം തോറും തള്ളപ്പെടുന്നത് കോടിക്കണക്കിന് പാനീയ കുപ്പികൾ; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മുങ്ങി യുകെയിലെ കടലും പുഴകളും

വര്‍ഷം തോറും തള്ളപ്പെടുന്നത് കോടിക്കണക്കിന് പാനീയ കുപ്പികൾ; പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മുങ്ങി യുകെയിലെ കടലും പുഴകളും

ഇത്തരം ബോട്ടിലുകൾ തിരിച്ചു നൽകുന്നവർക്ക് പണം നൽകുന്ന പദ്ധതികൾ തുടങ്ങാ൯ ആലോചിക്കുകയാണ് പരിസ്ഥിതി സംരക്ഷണ സംഘടനകൾ.

Image for represenation - AFP/File.

Image for represenation - AFP/File.

 • Share this:
  യു.കെയിൽ ഒരു വർഷത്തിനുള്ളിൽ എട്ടു ബില്യണിലധികം പാനീയ കണ്ടെയ്നറുകൾ കടലിലും പുഴകളിലും മറ്റു മാലിന്യ കൂമ്പാരങ്ങളിലുമായി നിക്ഷേപിച്ചുവെന്ന് പുതിയ റിപ്പോർട്ട്  ഇവ റീസൈക്കിൾ ചെയ്യാ൯ വേണ്ടി അയച്ചിരുന്നില്ല. ഗ്രീ൯പീസ്, സി.ആർ.പി.യി എന്നീ സംഘടനകളും, പരിസ്ഥിതി സംരക്ഷണ സംഘടനയായ റീലൂപും ചേർന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. 2019 ൽ തള്ളിയ മാലിന്യത്തിന്റെ, 40 ശതമാനവും പ്ലാസ്റ്റിക് കണ്ടെയ്നറുകളായിരുന്നുവെന്ന് പഠനം തെളിയിക്കുന്നു. ഇവയുടെ മൂന്നിലൊന്ന് കാനുകളും 18 ശതമാനം ഗ്ലാസ് കൊണ്ട് നിർമ്മിച്ചവയുമാണ്.

  യു.കെയിൽ മാത്രം വർഷത്തിൽ ഒരാൾ 126 ബോട്ടിലുകൾ എന്ന തോതിൽ കളയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം ബോട്ടിലുകൾ തിരിച്ചു നൽകുന്നവർക്ക് പണം നൽകുന്ന പദ്ധതികൾ തുടങ്ങാ൯ ആലോചിക്കുകയാണ് പരിസ്ഥിതി സംരക്ഷണ സംഘടനകൾ.

  Also Read-'കഴിവ് തെളിയിക്കാൻ ഒരു അവസരം തരൂ'; ഓട്ടിസം ബാധിച്ച യുവാവിന്റെ കത്തിന് മറുപടിയുമായി മൈക്രോസോഫ്റ്റും ആമസോണും

  യു.കെയിലെ പ്രമുഖ പത്രമായ 'ദി മെയ്ലാണ്' പാനീയ മാലിന്യങ്ങൾ പുറം തള്ളുന്നുവെന്ന വാർത്ത പുറം ലോകത്തെത്തിച്ചത്. ഇത്തരം വേസ്റ്റുകൾ പുറം തള്ളുന്നതിനെതിരെ ‘ടേണ് ദ ടൈഡ് ഓണ് പ്ലാസ്റ്റിക് ‘എന്ന കാംപെയ്നുമായി രംഗത്തെത്തിയിട്ടുണ്ട് മെയ്ൽ. ഇതേ തുടർന്ന് സർക്കാർ കണ്ടെയ്നർ തിരികെ നൽകുന്ന പദ്ധതിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

  വേസ്റ്റ് കണ്ടെയ്നർ ഡെപ്പോസിറ്റ് ചെയ്യുന്നവർക്ക് പണം നൽകുന്ന വിഷയത്തിൽ സർക്കാറുമായി അവസാന ഘട്ട ചർച്ചക്ക് തയ്യാറെടുക്കുകയാണെന്ന് റീലൂപ്പ് എക്സിക്കൂട്ടിവ് ഡയറക്ടറായ സാമാന്ത ഹാർഡിംഗ് പറയുന്നു. ഈ വിഷയത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് കൂടുതൽ വ്യക്തത വരാനുണ്ടെന്ന് അവർ പറയുന്നു.

  Also Read-ന്യൂസ് ലെറ്റര്‍ ബിസിനസില്‍ കണ്ണുവച്ച് ഫേസ്ബുക്ക്, സ്വതന്ത്ര എഴുത്തുകാര്‍ക്ക് കാശുണ്ടാക്കാന്‍ പുത്തന്‍ വഴികൾ

  മാലിന്യ നിക്ഷേപം പൂർണമായും നിർമാർജ്ജനം ചെയ്യണമെങ്കിൽ ഗവണ്മെന്റ് പുതിയ നിയമ നിർമ്മാണം നടത്തണമെന്ന് പറയുന്ന സാമാന്ത, ഉപഭോക്താക്കൾക്ക് സൗകര്യപ്പെടുന്ന രീതിയിൽ കണ്ടെയ്നറിനു പകരം ക്യാശ് ലഭിക്കുന്ന സിസ്റ്റം ഡിസൈ൯ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഇത്തരമൊരു പുതിയ നയം രൂപപ്പെടുത്തുന്നത് വൈകിപ്പിക്കണമെന്ന് പല കോണുകളിൽ നിന്നും ആളുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും കാത്തു നിൽക്കാ൯ സമയമില്ല എന്നാണ് സാമാന്തയുടെ അഭിപ്രായം.

  ജർമനിയിൽ ഒരാൾ 21 കണ്ടെയ്നറുകൾ എന്ന തോതിലാണ് ഉപേക്ഷിക്കുന്നത്. എന്നാൽ പതിറ്റാണ്ടുകളായി കണ്ടെയ്നറുകൾ റിട്ടേണ് ചെയ്യുന്നവർക്ക് പ്രതിഫലം നൽകുന സ്കീം അവിടെ നടന്നു വരുന്നു.

  ഡെപ്പോസിറ്റ് റിട്ടേണ് സ്കീം ഇനിയും വൈകിപ്പിച്ചാൽ കോടിക്കണക്കിന് ബോട്ടിലുകൾ ഇനിയും കടലിലെറിയാ൯ കാരണമാവുമെന്ന് ഗ്രീ൯പീസ് പൊളിറ്റിക്കൽ കാംപെയ്നറായ ചേത൯ വെൽഷ് പറയുന്നു. അതു കൊണ്ട് തന്നെ 2023 നു മുമ്പായി സർക്കാർ ഒരു സമ്പൂർണ്ണ പദ്ധതി രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. മറ്റു രാജ്യങ്ങളിലൊക്കെ ഇത്തരം മാലിന്യ നിർമ്മാർജ്ജന പദ്ധതി നിലവിലുള്ളപ്പോൾ യു.കെ മാത്രം എന്തു കൊണ്ട് ഇത് പിന്തിപ്പിക്കുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം തടയുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് യുകെ എന്ന വാദം പൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  സി.ആർ.പി.യുടെ കാംപെയ്൯ ആന്റ് പോളിസി ഡയറക്ടറമായ ടോം ഫ്യാ൯സിനും ഇതേ കാര്യങ്ങളാണ് പറയാനുള്ളത്. ഇത്തരം ബോട്ടിലുകൾ തള്ളുന്നത് പ്രകൃതിക്കും വന്യജീവികൾക്കും വലിയ തോതിൽ ദോഷം ചെയ്യുമെന്ന് പറയുന്ന അദ്ദേഹം വൃത്തിയാക്കാ൯ വേണ്ടി മാത്രം മില്ല്യൺ കണക്കിന് പൗണ്ടാണ് സർക്കാറിന് അധിക ചെലവ് വരുന്നതെന്നും സൂചിപ്പിച്ചു. അതേസമയം വെയ്സ്റ്റുകൾ കൃത്യ സ്ഥലത്ത് നിക്ഷേപിക്കുന്നവർക്ക് ഒരു ചെറിയ തുക നൽകുക എന്ന പദ്ധതി സർക്കാറിന് വലിയ ഭാരമാവില്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഈ വേയ്സ്റ്റുകൾ റീസൈക്കിൾ ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്നാണ് വാദം.
  Published by:Asha Sulfiker
  First published: