നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇംഗ്ലീഷ് ചാനലിൽ പാറകള്‍ക്ക് മുകളില്‍ ക്രൂയിസ് ബോട്ട്; ജീവനക്കാരെ രക്ഷപ്പെടുത്തിയത് 12 മണിക്കൂർ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ

  ഇംഗ്ലീഷ് ചാനലിൽ പാറകള്‍ക്ക് മുകളില്‍ ക്രൂയിസ് ബോട്ട്; ജീവനക്കാരെ രക്ഷപ്പെടുത്തിയത് 12 മണിക്കൂർ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ

  സെപ്റ്റംബര്‍ 10ന് രാവിലെ, വെള്ളത്തിനടിയിലുള്ള പാറക്കെട്ടിലൂടെ ഇടിച്ച് കയറിയ മോട്ടോര്‍ ക്രൂയിസ് മണിക്കൂറുകളോളമാണ് കുടുങ്ങി കിടന്നത്.

  • Share this:
   പടിഞ്ഞാറന്‍ ഇംഗ്ലീഷ് ചാനലിലെ ദ്വീപസമൂഹത്തില്‍ ഉള്‍പ്പെടുന്ന ജേഴ്‌സി കടല്‍ തീരത്തെ ഒരു പാറക്കെട്ടില്‍ പത്തടി ഉയരത്തില്‍ ഒരു ക്രൂയിസ് ബോട്ട് കുടുങ്ങി. സെപ്റ്റംബര്‍ 10ന് രാവിലെ, വെള്ളത്തിനടിയിലുള്ള പാറക്കെട്ടിലൂടെ ഇടിച്ച് കയറിയ മോട്ടോര്‍ ക്രൂയിസ് മണിക്കൂറുകളോളമാണ് കുടുങ്ങി കിടന്നത്. ആ ചെറിയ കപ്പലിന് നീങ്ങാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അത് 12 മണിക്കൂറോളം നീണ്ടുനിന്നു. പ്രാദേശിക കോസ്റ്റ്ഗാര്‍ഡുകളുടെയും റോയല്‍ നാഷണല്‍ ലൈഫ് ബോട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും (ആര്‍എന്‍എല്‍ഐ) സഹായത്തോടെ, എമര്‍ജന്‍സി സര്‍വീസ് സംഘം ബോട്ട് സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റി.

   കുടുങ്ങിക്കിടന്ന ബോട്ട് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതിനാല്‍ രക്ഷാദൗത്യം വിജയകരമായി മാറി. കപ്പലിന്റെ ജീവനക്കാരെ രക്ഷാബോട്ടുകളിലേക്ക് മാറ്റി. സെന്റ് കാതറിന്‍ എന്ന ക്രൂയിസ് കപ്പലിലെ ആളുകളെ ആദ്യം തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കപ്പലിലെ ആളുകള്‍ക്ക് ആഘാതത്തില്‍ ചെറിയ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എക്രെഹോസ് റീഫ് (Ecrehous reef) എന്നറിയപ്പെടുന്ന പാറക്കൂട്ടത്തില്‍ ഇടിച്ച മോട്ടോര്‍ ബോട്ടിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു ലൈഫ് ബോട്ട് ടീമിന് ചുമതല നല്‍കിയിട്ടുണ്ടെന്ന് ഒരു ആര്‍എന്‍എല്‍ഐ ജേഴ്‌സി വക്താവ് ലാഡ്‌ബൈബിളിലൂടെ (ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം) ആദ്യം അറിയിച്ചിരുന്നു.

   ക്രൂയിസ് ബോട്ട് അപകടകരമായ അവസ്ഥയിലായിരുന്നുവെന്ന് ടീം അറിയിച്ചു. വേലിയേറ്റത്തില്‍ ബോട്ട് വീണ്ടും വെള്ളത്തില്‍ എത്തിയതിനാല്‍ പെട്ടെന്നൊരു അപകടത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബോട്ടിലുള്ളരെ ജേഴ്സിയിലേക്ക് തിരികെ കൊണ്ടുപോകാനുള്ള തീരുമാനത്തിനായി ജേഴ്സി കോസ്റ്റ്ഗാര്‍ഡുമായി ടീം ബന്ധപ്പെട്ടു. സെന്റ് ഹെലിയറില്‍ നിന്ന് എത്തിയ ആര്‍എന്‍എല്‍ഐ ജേഴ്സി ഓള്‍-വെതര്‍ ലൈഫ് ബോട്ടാണ് അവര്‍ ഉപയോഗിച്ചത്.

   ദൗത്യത്തിനായി ഉപയോഗിച്ചിരുന്ന സീഫാരിസ് ആര്‍ഐബിക്ക് (രക്ഷാ ബോട്ട്) തീരത്തുനിന്നും ബോട്ടിലേക്കുള്ള കൈമാറ്റം എളുപ്പമാക്കാന്‍ ഒരു ഗോവണിയും ഉണ്ട്. സെന്റ് കാതറിന്‍ ജീവനക്കാര്‍ ബോട്ട് വീണ്ടെടുത്തുവെന്നും അതിന്റെ അടുത്ത സേവനത്തിനായി തയ്യാറാക്കിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു. കഠിനമായ 12 മണിക്കൂര്‍ സേവനത്തിന്റെ അവസാന ഫലമാണിത്. രക്ഷാപ്രവര്‍ത്തനവും അവരുടെ സഹായവും ഏകോപിപ്പിച്ചതിന് ജേഴ്‌സി കോസ്റ്റ്ഗാര്‍ഡിനും ജേഴ്‌സി സീഫാരിസിനും വക്താവ് നന്ദി രേഖപ്പെടുത്തി.

   ആര്‍എന്‍എല്‍ഐ ജേഴ്‌സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സംഭവത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് പിന്നീട് പങ്കിട്ടിരുന്നു. ''ലെസ് എക്രെഹോസിലെ അസാധാരണമായ ഒരു ദിവസം എന്ന് ചുരുക്കി പറയാം.  ഭാഗ്യവശാല്‍ വലിയ പരിക്കുകളൊന്നുമില്ല, ബോട്ട് ഗോറിയിലേക്ക് തിരിച്ചു'' എന്ന ഒരു അടിക്കുറിപ്പോടെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

   ആര്‍എന്‍എല്‍ഐ ജേഴ്‌സിയുടെ പോസ്റ്റിന് ധാരാളം പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഓപ്പറേഷനില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും ശ്രമങ്ങളെയും അഭിനന്ദിച്ചുക്കൊണ്ട് എഫ്ബി പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്, 'എല്ലാവരും സുരക്ഷിതരാണെന്നും ബോട്ട് വീണ്ടെടുത്തുവെന്നും കേട്ടതില്‍ സന്തോഷം' എന്നാണ്. സാമാന്യബുദ്ധിയും നല്ല കടല്‍ കലാവാസ്ഥയും കാരണം ഇത് സാധ്യമായി എന്ന് ഒരു വ്യക്തി ചൂണ്ടിക്കാട്ടി.
   Published by:Naveen
   First published:
   )}