• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്ന് നൂറിലേറെ മരണം


Updated: May 19, 2018, 7:36 AM IST
ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്ന് നൂറിലേറെ മരണം
Rescue team members work on the wreckage of a Boeing 737 plane that crashed in the agricultural area of Boyeros, some 20 km (12 miles) south of Havana on Friday shortly after taking off from Havana's main airport in Cuba, May 18, 2018. REUTERS/Alexandre Meneghini

Updated: May 19, 2018, 7:36 AM IST
ഹവാന : ക്യൂബയില്‍ യാത്രാ വിമാനം തകര്‍ന്ന് നൂറിലേറെപ്പേര്‍ മരിച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ്മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിംഗ് 737 വിമാനമാണ് ടേക്ക്ഓഫിനിടെ തകര്‍ന്നു വീണത്.104 യാത്രക്കാരും ഒന്‍പത് ജീവനക്കാരുമായി പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് മൂന്ന് പേര്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്.

ക്യൂബയുടെ കിഴക്കന്‍ നഗരമായ ഹൊല്‍ഗ്യുനിലേക്കു പോകുകയായിരുന്നു വിമാനം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യൂബാന കമ്പനിയുടെ നിയന്ത്രണത്തിലുള്ള വിമാനത്തിലെ ജീവനക്കാരെല്ലാം തന്നെ വിദേശപൗരന്‍മാരായിരുന്നു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വെളിവായിട്ടില്ല.

ടേക്ക്ഓഫിന് പിന്നാലെ തന്നെ വിമാനം സമീപത്തെ കൃഷിസ്ഥലത്തേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ക്യൂബന്‍ പ്രസിഡന്റ മിഗുവേല്‍ ഡയസ് കാനല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സാങ്കേതിക തകരാറുകള്‍ പതിവായതിനെ തുടര്‍ന്ന് പഴക്കം ചെന്ന വിമാനങ്ങള്‍ കമ്പനി ഈയടുത്ത് സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവയ്ക്ക് പകരമായി മെക്‌സിക്കോയിലെ ഒരു വിമാനക്കമ്പനിയില്‍ നിന്ന് വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്. 2010 ന് ശേഷം ക്യൂബയില്‍ നടക്കുന്ന ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണിത്.
First published: May 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍