• HOME
 • »
 • NEWS
 • »
 • world
 • »
 • ജയില്‍ തീമില്‍ ഒരു ഹോട്ടല്‍, ഭക്ഷണം കഴിക്കാന്‍ തടവുപുള്ളികളെപ്പോലെ വസ്ത്രം ധരിക്കണം!

ജയില്‍ തീമില്‍ ഒരു ഹോട്ടല്‍, ഭക്ഷണം കഴിക്കാന്‍ തടവുപുള്ളികളെപ്പോലെ വസ്ത്രം ധരിക്കണം!

സന്ദർശകർ ഓറഞ്ച് ജമ്പ്‌സ്യൂട്ടുകൾ ധരിക്കേണ്ടതും കോക്ടെയിലുകൾ കഴിക്കുമ്പോൾ അവരെ ജയിൽ സെല്ലുകളുടെ മാതൃകയിലുള്ള മുറികളിൽ പൂട്ടിയിടുന്നതുമാണ്

Jail Restaurant

Jail Restaurant

 • Last Updated :
 • Share this:
  കോവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ലോകം സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വിവിധ റെസ്റ്റോറന്റുകൾ അവരുടെ സർഗ്ഗാത്മകമായ ആശയങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നുണ്ട്. ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി പരിഷ്കരിച്ച മെനുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, വിവിധ തീം അനുസരിച്ചുള്ള അനുഭവങ്ങൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുമായാ ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ മുന്നോട്ടുവരുന്നത്. അത്തരമൊരു അസാധാരണ മാർക്കറ്റിംഗ് തന്ത്രമാണ് ഇംഗ്ലണ്ടിലെ അൽകോട്രാസ് സെൽ ബ്ലോക്ക് ടു വൺ ടു എന്ന ബാർ സ്വീകരിച്ചിരിക്കുന്നത്. ലണ്ടനിലെ ഷോറെഡിച്ചിലില്‍ ഈയിടെ തുറന്ന ഈ റെസ്റ്റോറന്റ് ജയിലാണ്‌ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ഈ റെസ്റ്റൊറന്റില്‍ പ്രവേശനം ലഭിക്കണമെങ്കിൽ ഉപഭോക്താക്കളും ജയിലിലെ അന്തേവാസികളെപ്പോലെയായിരിക്കണം. എങ്ങനുണ്ട്? ഒന്നു ട്രൈ ചെയ്യുന്നോ?

  സന്ദർശകർ ഓറഞ്ച് ജമ്പ്‌സ്യൂട്ടുകൾ ധരിക്കേണ്ടതും കോക്ടെയിലുകൾ കഴിക്കുമ്പോൾ അവരെ ജയിൽ സെല്ലുകളുടെ മാതൃകയിലുള്ള മുറികളിൽ പൂട്ടിയിടുന്നതുമാണ്. 'തടവുകാർക്ക്' വാർഡന്റെയും സഹതടവുകാരുടെയും കൈകളിൽ പെടാതെ മറികടന്നു വേണം മദ്യം കടത്തി സുരക്ഷിതമായി സെല്ലില്‍ ചെന്നിരുന്ന് കഴിക്കാന്‍. വാർഡനെ മറികടന്ന് മദ്യം കടത്തുന്നതിൽ 'തടവുകാരന്‍' വിജയിക്കുകയാണെങ്കിൽ, അവരുടെ ഇഷ്ടാനുസരണം ഉണ്ടാക്കിയ കോക്ടെയ്ൽ അവർക്ക് മതിയാകുന്നതുവരെ കഴിക്കാവുന്നതാണ്. ഈ ഗെയിമിൽ പങ്കെടുക്കുമ്പോൾ കഴിയുന്നത്ര ക്രിയാത്മകത കാണിക്കാനും നിങ്ങളുടെ ഭാഗത്തുനില്‍ക്കുന്ന 'ജയിൽ' കാവൽക്കാരുടെ സഹായത്തോടെ മദ്യം കടത്താനുള്ള വളരെ ക്രിയാത്മകമായ ശ്രമങ്ങളുണ്ടാകാനും ഉപഭോക്താക്കളോട് ബാർ 'വിനയപുരസ്സരം' അഭ്യർത്ഥിക്കുന്നു. ഇവിടെ 50 തടവുകാർക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന 10 സെല്ലുകളുണ്ട്.

  തടവുകാരായ നിങ്ങളെ നിങ്ങളുടെ ബാർ‌ടെൻഡർമാര്‍ സേവിക്കുന്ന 'ബാറുകൾക്ക് പിന്നിലുള്ള ബാർ' എന്നാണ് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ റസ്റ്റോറന്റിനെ വിവരിക്കുന്നത്. ഹോളിവുഡ് സിനിമകളില്‍ നിന്നും ടിവി സീരീസുകളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് നാടകീയ കോക്ടെയ്ൽ ബാർ അനുഭവം പ്രദാനം ചെയ്യുന്ന ഇവിടെ രുചികരമായ കോക്ടെയിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മദ്യം കടത്താനായി ബാര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയാണ്‌.

  ലണ്ടനിലെ 212 ബ്രിക്ക് ലേനിലെ ഷട്ടറുകൾക്ക് പിന്നിൽ ബാർ മറഞ്ഞിരിക്കുന്നു. അതിഥികൾക്ക് കാന്റീൻ ഭാഗത്തേക്ക് പോകുന്നതിന് പ്രത്യേക ഓഫറുകൾ നേടാനും കഴിയുന്നതാണ്‌. ഇങ്ങനെയൊക്കെയാണെങ്കിലും, ഭക്ഷണ സ്ഥലത്തേക്ക് പ്രവേശിക്കാൻ ഒരാൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നതുപോലെ 35.99 ഡോളർ (3,695 രൂപ) മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. രസകരമായ ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതോടൊപ്പം തന്നെ, സന്ദർശകർക്ക് അവരുടെ സ്വന്തം ക്രിമിനൽ റെക്കോർഡ് ആവശ്യാനുസരണം തയ്യാറാക്കാനും കഴിയും. സാം ഷീമനാണ് അതുല്യമായ ഈ അനുഭവം സൃഷ്ടിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിലെ ബ്രൈട്ടണിൽ അദ്ദേഹം റെസ്റ്റൊറന്റിന്റെ ശാഖകൾ തുറക്കുകയും അതിന്റെ ഒരു വെർച്വൽ അനുഭവം അവതരിപ്പിക്കുക പോലും ചെയ്തിട്ടുണ്ട്.
  Published by:Anuraj GR
  First published: