അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മോഖ ബംഗ്ലാദേശ്-മ്യാൻമർ കര തൊട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബംഗ്ലാദേശിലെ കോക്സ് ബസാറിനും മ്യാൻമറിനും ഇടയിൽ ചുഴലിക്കാറ്റ് പ്രവേശിച്ചത്. 210 കിലമീറ്റർ തീവ്രതയിലാണ് കാറ്റ് കര തൊട്ടത്. 15 മുതൽ ഇരുപത് കിലോമീറ്റർ വേഗത്തിലായിരുന്നു കാറ്റിന്റെ സഞ്ചാരം.
ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപായ ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിന്നും മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഇന്ത്യയിൽ ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് അതീവ ജാഗ്രത. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനയടക്കം സജ്ജമാണ്. കോസ്റ്റ് ഗാർഡും വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാണ്. ത്രിപുരയിലും അസമിലുമടക്കം ശക്തമായ മഴ ജാഗ്രതയുണ്ട്.
മോക്ക ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബംഗ്ലാദേശിൽ കനത്ത മഴയും മണിക്കൂറിൽ 195 കിലോമീറ്റർ (120 മൈൽ) വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കോക്‌സ് ബസാറിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന ആശങ്കയുമുണ്ട്.
രണ്ട് പതിറ്റാണ്ടിനിടെ ബംഗ്ലാദേശിൽ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും മോക്കയെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഏകദേശം 500,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കോക്‌സ് ബസാറിലെ സ്‌കൂളുകളിലും ആശ്രമങ്ങളിലും സ്ഥാപിച്ചിട്ടുള്ള പല ഷെൽട്ടറുകളും ഇപ്പോൾ നിറഞ്ഞു കവിഞ്ഞതായി റിപ്പോർട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ മധ്യഭാഗത്ത് നിന്ന് 75 കിലോമീറ്റർ (45 മൈൽ) ഉള്ളിൽ മണിക്കൂറിൽ 195 കിലോമീറ്റർ (120 മൈൽ) വേഗത്തിലാണ് കാറ്റിന്റെ വേഗത. മണിക്കൂറിൽ 215 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ഓഫീസ് അറിയിച്ചു.
മ്യാൻമറിലെ സിറ്റ്‌വെ നഗരത്തിലെ ടെലികോം ശക്തമായ കാറ്റിൽ തകർന്നു. കനത്ത മഴയ്‌ക്കിടയിൽ യാങ്കൂണിൽ വീടുകളുടെ മേൽക്കൂരകൾ പറന്നുയരുന്നതും ബിൽബോർഡുകൾ കെട്ടിടങ്ങളിൽ നിന്ന് പറന്നുയരുന്നതും വീഡിയോകളിൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cyclone, Cyclone Mocha