നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • വീട്ടില്‍ കള്ളന്‍ കയറിയെന്ന് തെറ്റിദ്ധരിച്ച് വീട്ടുടമ വെടിവെച്ചു; വെടിയേറ്റത് മകള്‍ക്ക്

  വീട്ടില്‍ കള്ളന്‍ കയറിയെന്ന് തെറ്റിദ്ധരിച്ച് വീട്ടുടമ വെടിവെച്ചു; വെടിയേറ്റത് മകള്‍ക്ക്

  വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിച്ച് വീട്ടുടമ വെടിയുതിര്‍ക്കുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വാഷിംഗ്ടണ്‍: കള്ളന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പിതാവ് മകളെ വെടിവെച്ചു കൊന്നു. അമേരിയിലെ ഒഹായോയിലാണ് സംഭവം. പുലര്‍ച്ചെ നാലു മണിയ്ക്കയാിരുന്നു സംഭവം. വീടിന്റെ സുരക്ഷാ സംവിധാനം അപായ സൂചന നല്‍കിയതോടെ ആരോ വീട്ടില്‍ അതിക്രമിച്ചുകയറിയതായി തെറ്റിദ്ധരിച്ച് വീട്ടുടമ വെടിയുതിര്‍ക്കുകയായിരുന്നു.

   എന്നാല്‍ സ്വന്തം മകള്‍ക്കാണ് വെടിയേറ്റതെന്ന് പിന്നീടാണ് അറിയുന്നത്. ജാനെ ഹെയര്‍സ്റ്റണ്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ച് വിളിച്ചറിയിച്ചിരുന്നു. നാലര മണിയോടെ ജാനെയുടെ അമ്മ എമര്‍ജെന്‍സി ടെലിഫോണ്‍ നമ്പറില്‍ വിളിച്ച് തന്റെ മകള്‍ വെടിയേറ്റ് കിടക്കുന്നതായി അറിയിച്ചു.

   ഫോണ്‍ വിളിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മാതാപിതാക്കള്‍ അലമുറയിടുന്നുണ്ടായിരുന്നതായി ഫോണ്‍ കോള്‍ രെക്കോര്‍ഡിങ് ലഭിച്ച പ്രാദേശിക പത്രമായ കൊളംബസ് ഡിസ്പാച്ച് പറയുന്നു. എമര്‍ജന്‍സി ടീം പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ പുലര്‍ച്ചെ ആറു മണിയോടെ മരിക്കുകയായിരുന്നു.

   Also Read-പറവൂര്‍ കൊലപാതകം; വിസ്മയെ കത്തിച്ചത് ജീവനോടെ; കൊലയ്ക്ക് കാരണം ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്‌നേഹകൂടുതല്‍

   അമേരിക്കയില്‍ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന സൈറ്റിന്റെ കണക്കനുസരിച്ച് ആത്മഹത്യകള്‍ ഉള്‍പ്പെടെ ഈ വര്‍ഷം അമേരിക്കയില്‍ 44,000-ത്തിലധികം ആളുകള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്.

   Pocso | പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് അഞ്ച് വർഷം തടവ് 

   ഷൊർണൂരിൽ പത്തു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച (Sexual Abuse) പ്രതിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് (Palakkad) ജില്ലയിലെ ഷൊര്‍ണൂരില്‍ പത്തുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറുവാട്ടൂര്‍ സ്വദേശിയായ അബ്ബാസിനെ(56)യാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ പ്രതി അര ലക്ഷം രൂപ പിഴയും ഒടുക്കണം. കേസിനാസ്പദമായ സംഭവം നടന്നത് 2020 ലാണ്.

   പാലക്കാട് ജില്ലയിൽ തന്നെ പോക്സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പാലക്കാട് പട്ടാമ്പിയിൽ പതിന്നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

   Also Read-Arrest | ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; റൗഡിലിസ്റ്റിൽപെട്ട കോടാലി ഷിജു പിടിയില്‍

   14 കാരനെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് വെല്ലൂർ സ്വദേശിയായ ശ്രീനിവാസനെയാണ് പട്ടാമ്പി പോക്സോ കോടതി കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ ശ്രീനിവാസൻ അടക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് കൈമാറാനും വിചാരണ കോടതി ഉത്തരവിൽ പറയുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2018 ലാണ്.
   Published by:Jayesh Krishnan
   First published:
   )}