നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Dad Forced To Sell Daughter| അഫ്ഗാനിൽ 9 വയസ്സുകാരിയെ 55കാരന് വിറ്റു; കുടുംബം പോറ്റാൻ പെൺമക്കളെ വിൽക്കേണ്ട ദുരവസ്ഥ

    Dad Forced To Sell Daughter| അഫ്ഗാനിൽ 9 വയസ്സുകാരിയെ 55കാരന് വിറ്റു; കുടുംബം പോറ്റാൻ പെൺമക്കളെ വിൽക്കേണ്ട ദുരവസ്ഥ

    രാജ്യത്ത് താലിബാൻ (Taliban) അധികാരം പിടിച്ചെടുത്തതോടെ അന്താരാഷ്ട്ര ധനസഹായം അവസാനിച്ചതാണ് തന്റെ കുടുംബത്തിന് ഇങ്ങനെ ഒരു ദുരവസ്ഥയുണ്ടാകാൻ കാരണമെന്ന് പിതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അഫ്ഗാനിസ്ഥാനിൽ (Afghanistan) കുടുംബം പോറ്റാനായി പെൺമക്കളെ വിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ (Human Rights Organisation). തന്റെ ഒമ്പത് വയസ്സുകാരിയായ മകളെ 55കാരന് വിൽക്കേണ്ടി വന്ന ഒരു പിതാവിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മകളെ വിൽക്കേണ്ടി വന്നതിന്റെ കുറ്റബോധം കൊണ്ട് മാനസികമായി തകർന്ന ഈ പിതാവ്, തനിക്ക് മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്.

      അഫ്ഗാനിസ്ഥാനിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ (Refugee Camp) താമസിക്കുന്ന പെൺകുട്ടിയെയാണ് പിതാവ് 55കാരന് വിറ്റത്. രാജ്യത്ത് താലിബാൻ (Taliban) അധികാരം പിടിച്ചെടുത്തതോടെ അന്താരാഷ്ട്ര ധനസഹായം അവസാനിച്ചതാണ് തന്റെ കുടുംബത്തിന് ഇങ്ങനെ ഒരു ദുരവസ്ഥയുണ്ടാകാൻ കാരണമെന്ന് പിതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞു. കുടുംബം പോറ്റാനുള്ള ഏക മാർഗം തന്റെ മകളെ വിൽക്കുകയായിരുന്നുവെന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹം വ്യക്തമാക്കി.

      രാജ്യത്ത് വ്യാപകമായ പട്ടിണി, കൂടുതൽ കുടുംബങ്ങളെ തങ്ങളുടെ കുട്ടികളെ വിൽക്കാൻ നിർബന്ധിതരാക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. പിതാവ് അവളെ തല്ലരുതെന്ന് മകളെ വാങ്ങിയയാളോട് അപേക്ഷിച്ചിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. വലിച്ചിഴച്ചാണ് വാങ്ങിയയാൾ അവളെ കൊണ്ടുപോയത്. എതിർക്കാൻ പെൺകുട്ടി ശ്രമിച്ചിരുന്നെന്നും ചില മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

      "വീട്ടിൽ ഞങ്ങൾ എട്ട് പേരുണ്ട്. മറ്റ് കുടുംബാംഗങ്ങളെ ജീവനോടെ നിലനിർത്താൻ എനിക്ക് മകളെ വിൽക്കേണ്ടി വന്നു" പിതാവ് സിഎൻഎന്നിനോട് പറഞ്ഞു. ബാദ്ഗിസ് പ്രവിശ്യയിലെ ഒരു അഭയാർത്ഥി ക്യാമ്പിലാണ് കുടുംബം താമസിക്കുന്നത്. കഴിയുമ്പോഴെല്ലാം കുടുംബ ചെലവുകൾക്കായി അബ്ദുൾ പണം സമ്പാദിക്കാറുണ്ട്. എന്നാൽ രാജ്യത്ത് പുതിയ പ്രതിസന്ധികളുണ്ടായതോടെ തന്റെ പ്രിയപ്പെട്ടവരെ പോറ്റാനുള്ള പണം കണ്ടെത്താനാകുന്നില്ലെന്നും ബന്ധുക്കളിൽ നിന്ന് "ധാരാളം പണം" കടം വാങ്ങേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

      "ഇതാണ് നിങ്ങളുടെ വധു, ദയവായി ഇവളെ സംരക്ഷിക്കണം. ഇനി ഇവളെ പരിപാലിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ദയവായി അവളെ തല്ലരുത്", മകളെ വാങ്ങിയ ആളോട് കണ്ണീരോടെ പിതാവ് അപേക്ഷിച്ചു.

      പെൺകുട്ടിയെ തന്റെ കുടുംബത്തിലെ അംഗമായി വളർത്താൻ താൻ ആഗ്രഹിച്ചിരുന്നെന്ന് 55 കാരൻ വ്യക്തമാക്കി. കൂടാതെ അവളെ വളരെ കുറഞ്ഞ വിലയ്ക്കാണ് ലഭിച്ചതെന്നും അവൾ തന്റെ വീട്ടിലെ ജോലികൾ ചെയ്യുമെന്നും അയാൾ വ്യക്തമാക്കി.

      Also read- Elon Musk - Jake Paul | ലോകത്തിന്റെ പട്ടിണി അകറ്റാൻ 10 മില്യൺ ഡോളർ സംഭാവന നൽകും; എലോൺ മസ്‌ക്കിനെ വെല്ലുവിളിച്ച് ജെയ്ക്ക് പോൾ

      താൻ പല ജോലികൾ അന്വേഷിച്ചെങ്കിലും ഒന്നും ലഭിച്ചില്ലെന്നും ഇപ്പോൾ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണമില്ലാതായെന്നും പിതാവ് സിഎൻഎന്നിനോട് പറഞ്ഞു. മകളെ വിറ്റതോടെ കുറ്റബോധവും നാണക്കേടും ഭയവും കൊണ്ട് താൻ തകർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം കൊണ്ട് കുറച്ച് മാസങ്ങൾ മാത്രമേ കുടുംബത്തെ നിലനിർത്താൻ സാധിക്കൂവെന്നും വ്യക്തമാക്കി.
      Published by:Naveen
      First published:
      )}