• HOME
  • »
  • NEWS
  • »
  • world
  • »
  • ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം കണ്ടെത്തി

ലണ്ടനില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീല്‍ബേയില്‍ മൃതദേഹം കണ്ടെത്തി

രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്ന് സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    ലണ്ടന്‍: ഗാംബിയയില്‍ നിന്ന് ബ്രിട്ടനിലേക്ക് വന്ന വിമാനത്തിന്റെ വീല്‍ ബേയില്‍ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ വീല്‍ബേയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ അഞ്ചാം തീയതി ഗാംബിയയുടെ തലസ്ഥാനമായ ബാംജുലില്‍നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ടി.യു.ഐ. എയര്‍വേയ്സിന്റെ വിമാനത്തിലാണ് സംഭവം.

    മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ലെന്നും യു.കെയിലെ സസെക്സ് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചതായി ഗാംബിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രേഖകളില്ലാത്തതിനാല്‍ മരിച്ചയാളുടെ പേര്, പൗരത്വം, യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും അജ്ഞാതമാണെന്നും സര്‍ക്കാര്‍.

    Also Read-ക്രിസ്മസ് ആശംസ നേരുന്നത് ഇസ്ലാമിക വിരുദ്ധമെന്ന് സക്കീർ നായിക്ക്

    മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഡി.എന്‍.എ. പരിശോധനയ്ക്കുള്ള നടപടികള്‍ ബ്രിട്ടീഷ് പോലീസും ഗാംബിയന്‍ അധികൃതരും സംയുക്തമായി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

    Published by:Jayesh Krishnan
    First published: