നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മരിച്ചവരുടെ പല്ലുകൾ കുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നു; ശവസംസ്കാര ചടങ്ങിലെ വിചിത്രമായ അനുഭവം

  മരിച്ചവരുടെ പല്ലുകൾ കുടുംബാംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നു; ശവസംസ്കാര ചടങ്ങിലെ വിചിത്രമായ അനുഭവം

  ഒരു സ്ത്രീ, തന്റെ ഭർത്താവിന്റെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ നടത്തുന്ന അസാധാരണമായ ഒരു ആചാരം വെളിപ്പെടുത്തി.

  Credits: Shutterstock/Reddit

  Credits: Shutterstock/Reddit

  • Share this:
   ഓരോ സമുദായങ്ങളെയും ബന്ധിപ്പിക്കുന്ന ആചാരങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ബന്ധുക്കളുടെ മരണത്തിൽ ദുഃഖിക്കുമ്പോൾ, വിവിധ പ്രദേശങ്ങൾക്കും മതങ്ങൾക്കും വ്യത്യസ്ഥ തരത്തിലുള്ള ഒരു കൂട്ടം ആചാരങ്ങളുണ്ട്. അതനുസരിച്ച് അവർ മരിച്ചവരെ യാത്രയാക്കുന്നത്. അടുത്തിടെ, ഒരു സ്ത്രീ, തന്റെ ഭർത്താവിന്റെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ നടത്തുന്ന അസാധാരണമായ ഒരു ആചാരം വെളിപ്പെടുത്തി.

   ഒരു റെഡ്ഡിറ്റ് ഉപയോക്താവ് തന്റെ ഭർത്താവിന്റെ കുടുംബത്തിൽ അവർ പങ്കെടുത്ത ഒരു ശവസംസ്കാര ചടങ്ങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മറ്റെല്ലാ പരമ്പരാഗത ശവസംസ്കാര ചടങ്ങുകളെയും പോലെ, ചടങ്ങിൽ ദുഃഖകരമായ സംഗീതം, സൂക്ഷ്മമായ കരച്ചിൽ, ചില പാനീയങ്ങൾ എന്നിവയൊക്കെയായിരുന്നു മരണവീട്ടിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിന് പകരം, അവൾ അവിടെ കണ്ടത് മരിച്ചയാളുടെ പല്ലുകൾ ഉൾപ്പെടുന്ന ഒരു വിചിത്രമായ ആചാരമാണ്. അതെ, മരിച്ചയാളുടെ പല്ലുകൾ!

   അവരുടെ കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ, മരിച്ച ബന്ധുവിന്റെ എല്ലാ പല്ലുകളും തട്ടിക്കളഞ്ഞ് കുടുംബത്തിലെ ഓരോ അംഗത്തിനും വിതരണം ചെയ്യുമെന്ന് റെഡ്ഡിറ്റ് പോസ്റ്റ് പറയുന്നു. "ജീവിച്ചിരിക്കുന്ന ഓരോ ബന്ധുക്കൾക്കും ഒരു തുണി സഞ്ചിയിൽ സൂക്ഷിക്കാനായി അവർ മരിച്ചയാളുടെ ഒരു പല്ല് നൽകും,”സ്ത്രീ എഴുതി.

   ഈ വിചിത്രമായ ആചാരത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം, ഈ ആചാരത്തിന്റെ ഭാഗമാകാനുള്ള തന്റെ പ്രതിരോധം സ്ത്രീ തന്റെ ഭർത്താവിനെ അറിയിച്ചു. ഇത് പോലെ മരിച്ചവരുടെ പല്ലുകൾ തട്ടിക്കളയരുതെന്നായിരുന്നു അവൾ പറഞ്ഞത്. അവൾ മരിക്കുമ്പോഴും അത് അനുഭവിക്കേണ്ടതുണ്ടെന്നതിനാൽ ഈ ആചാരത്തിൽ പങ്കെടുക്കാൻ തനിക്ക് താൽപര്യമില്ലെന്നും അവർ ഭർത്താവിനെ അറിയിച്ചു. ഇതു കേട്ട് എന്റെ ഭർത്താവ് വളരെ അസ്വസ്ഥനായി. "എന്റെ പല്ലുകൾ തട്ടിയെടുത്ത് ക്രമരഹിതമായ ഒരു കൂട്ടം ബന്ധുക്കൾക്ക് വിതരണം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ”അവർ കൂട്ടിച്ചേർത്തു.


   ഈ കാരണത്താൽ തന്റെ ഭർത്താവ് ഇപ്പോൾ വിവാഹമോചനത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സ്ത്രീ കുറിച്ചു. "ഇതൊരു സാംസ്കാരിക കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിന് ഒരു അടിസ്ഥാനമോ അല്ലെങ്കിൽ ഒരു സാംസ്കാരിക/മത പശ്ചാത്തലത്തിൽ നിന്ന് വിദൂരമായി സമാനമായ എന്തെങ്കിലും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല," അവൾ റെഡിറ്റിൽ എഴുതി.

   സ്ത്രീയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേരാണ് റെഡിറ്റിൽ പോസ്റ്റിനു കീഴിൽ അഭിപ്രായങ്ങൾ പങ്കുവെച്ചത്. "എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിചിത്രമായ കാര്യം, ഭർത്താവ് ഈ ആചാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നതാണ്. മാത്രവുമല്ല അവളുടെ ഭാവി ശവശരീരത്തിന്റെ പല്ലുകൾ തട്ടിയെടുക്കാൻ അവൾ സമ്മതിക്കില്ല എന്ന കാരണത്താൽ അയാൾ വിവാഹമോചനത്തെക്കുറിച്ച് വരെ ആലോചിക്കുന്നു," എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

   "ഇത് വിചിത്രമാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ അത് വൃത്തിഹീനമല്ല. അത് ആരെയും ഉപദ്രവിക്കുന്നുമില്ല. ഒരുപക്ഷേ അതിനു പിന്നിലെ ഇതിഹാസം മനസ്സിലാക്കാൻ ശ്രമിക്കുന്നത് കുറച്ച് വെളിച്ചം വീശിയേക്കാം,” മറ്റൊരാൾ പോസ്റ്റിനു കീഴിൽ അഭിപ്രായം രേഖപ്പെടുത്തി.
   Published by:Jayesh Krishnan
   First published:
   )}