ടൊറന്റോ: കാനഡയില്‍ ഫുട്ബോൾ മത്സരത്തിന്‍റെ ടിക്കറ്റ് വിൽപനയെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. അക്രമത്തിൽ 10 പേര്‍ കുത്തേറ്റ് മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാനഡയിലെ സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത്.
രണ്ടു യുവാക്കളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
ഫുട്‌ബോള്‍ ടിക്കറ്റ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സണ്‍ എന്നീ യുവാക്കളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
Also Read- Argentina| അര്‍ജന്റീന വൈസ് പ്രസിഡന്റിനു നേരേ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ; രാജ്യത്ത് ദേശീയ അവധി
അക്രമസംഭവങ്ങളെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ട്രൂഡോ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തെ ട്രൂഡോ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada