ബിസിനസ് യാത്രയ്ക്കിടെയുള്ള ലൈംഗിക ബന്ധത്തിൽ മരിച്ചാല്‍ ജോലി സ്ഥലത്തെ അപകടമായി കണക്കാക്കാം: പാരിസ് കോടതി

യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കുന്നതു പോലെയോ കുളിക്കുന്നതു പോലെയോ ഉള്ള ഒരു പ്രവര്‍ത്തി മാത്രമാണ് ലൈംഗിക ബന്ധമെന്നും കോടതി നിരീക്ഷിച്ചു.

news18-malayalam
Updated: September 13, 2019, 9:44 PM IST
ബിസിനസ് യാത്രയ്ക്കിടെയുള്ള ലൈംഗിക ബന്ധത്തിൽ മരിച്ചാല്‍ ജോലി സ്ഥലത്തെ അപകടമായി കണക്കാക്കാം: പാരിസ് കോടതി
യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കുന്നതു പോലെയോ കുളിക്കുന്നതു പോലെയോ ഉള്ള ഒരു പ്രവര്‍ത്തി മാത്രമാണ് ലൈംഗിക ബന്ധമെന്നും കോടതി നിരീക്ഷിച്ചു.
  • Share this:
ബിസിനസ് യാത്രയ്ക്കിടെ നടത്തിയ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചയാളുടെ മരണം ജോലി സ്ഥലത്തെ അപകടമായി കണക്കാക്കാമെന്ന് പാരിസ് കോടതി. ബി.ബി.സിയാണ് പരിസിലെ പരമോന്നത കോടതിയുടെ ഉത്തരവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റെയില്‍വെ സര്‍വീസ് കമ്പനിയിലെ എന്‍ജിനീയറായിരുന്ന സേവ്യര്‍ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഉത്തരവ്.

2013 ലാണ് സേവ്യര്‍ മരിച്ചത്. എന്നാല്‍ അപരിചിതയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന കാരണം ചൂണ്ടിക്കാട്ടി സേവ്യറിന്റെ കുടുംബത്തിന് കമ്പനി ഇന്‍ഷൂറന്‍സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കുടുംബം കോടതിയെ സമീപിച്ചത്.

എന്നാല്‍ അപരിചിതയുമായി വിവാഹേതര ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനിടെ മരിച്ചത് ജോലിയുടെ ഭാഗമായുള്ള മരണമായി കണക്കാക്കാനാകില്ലെന്നയാരുന്നു കമ്പനിയുടെ  വാദം. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ബിസിനസ് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുന്നതു പോലെയോ കുളിക്കുന്നതു പോലെയോ ഉള്ള ഒരു പ്രവര്‍ത്തി മാത്രമാണ് ലൈംഗിക ബന്ധമെന്നും കോടതി നിരീക്ഷിച്ചു. സേവ്യറുടെ മരണത്തില്‍ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്നും ജോലിസ്ഥലത്തെ അപകടമായി കണക്കാക്കി ഇന്‍ഷുറന്‍സ് തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Also Read സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

First published: September 13, 2019, 9:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading