- കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു, ഇപ്പോൾ ചൈനയ്ക്ക് പുറത്ത് കൂടുതൽ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആഗോളതലത്തിൽ ഏകദേശം 91,000 കേസുകളുണ്ട്, അതിൽ 80,000 കേസുകൾ ചൈനയിലാണ്. ചൈനയിൽ മരിച്ചവരുടെ എണ്ണം 2,943 ആണ്, മറ്റിടങ്ങളിൽ 125 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
- ഫ്രാൻസിലെ കൊറോണ വൈറസ് അണുബാധ മൂലം നാലാമത്തെയാൾ മരിച്ചു, ആരോഗ്യ പ്രതിസന്ധി മാസങ്ങൾ നീണ്ടുനിൽക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
- അതിവേഗം പടരുന്ന നോവൽ കൊറോണ വൈറസിന് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലെ ആദ്യ കേസ് അർജന്റീനയിൽ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി ഗൈൻസ് ഗോൺസാലസ് ഇക്കാര്യം അറിയിച്ചത്.
- മൊറോക്കോ, അൻഡോറ, അർമേനിയ, ചെക്ക് റിപ്പബ്ലിക്, ഐസ്‌ലാന്റ്, ഇന്തോനേഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലും ആദ്യ കൊറോണ കേസുകൾ സ്ഥിരീകരിച്ചു.
- കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കൂടുതൽ ആശുപത്രി കിടക്കകളും കൂടുതൽ ഫെയ്സ് മാസ്കുകളും ലഭ്യമാക്കാൻ ഉത്തരവിട്ടു. കൊറിയയിലെ ആകെ അണുബാധിരുടെ 5,186 ആയി ഉയർന്നു, മൊത്തം മരണം 34 ആയി.
- വൈറസ് ഉണ്ടെന്ന് സംശയിക്കുന്ന ആളുകളുടെ ചലനം നിയന്ത്രിക്കാൻ ഓസ്ട്രേലിയ ബയോസെക്യൂരിറ്റി നിയമം ഉപയോഗിക്കുന്നു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകൾ 38 ആയി വർദ്ധിച്ചതായി അറ്റോർണി ജനറൽ ചൊവ്വാഴ്ച വ്യക്തമാക്കി.
- സിയാറ്റിൽ പ്രദേശത്തെ ആറ് പേർ വൈറസ് മൂലമുണ്ടായ അസുഖത്തെത്തുടർന്ന് മരിച്ചു, പുതിയ നിയന്ത്രണ നടപടികൾ ആസൂത്രണം ചെയ്യാൻ ആരോഗ്യ ഉദ്യോഗസ്ഥർ യോഗം ചേർന്നു.
- ന്യൂയോർക്കിലെ ഒരാളിൽകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം രണ്ടായി. അമേരിക്കയിൽ അണുബാധകളുടെ എണ്ണം 100 ന് മുകളിലാണ്.
- പാകിസ്താനിലും പുതിയ കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു. അവിടെ ഇതുവരെ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.
MORE ON CORONA VIRUS:കൊറോണ വരുന്ന 10 സാധ്യതകൾ [PHOTO]കുവൈത്തിലേക്ക് പോകണമെങ്കില്‍ കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം: നിയന്ത്രണം മാർച്ച് 8 മുതൽ [NEWS]വിദേശത്ത് 17 ഇന്ത്യക്കാർക്ക് കൊറോണ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28 ആയി [NEWS]- ജർമ്മനി സ്ഥിരീകരിച്ച കൊറോണ കേസുകൾ ചൊവ്വാഴ്ച 188 ആയി.
- ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രാജ്യങ്ങളിലൊന്നായ ഇറാനിൽ അണുബാധിതരുടെ എണ്ണം 2,336 ആയി. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ 77 പേർ മരിച്ചു.
- ചൊവ്വാഴ്ച ഗൾഫ് പൗരന്മാർക്കും വിദേശികൾക്കും സൗദി അറേബ്യ പ്രവേശനം നിയന്ത്രിച്ചതായി സംസ്ഥാന വാർത്താ ഏജൻസി എസ്പിഎ റിപ്പോർട്ട് ചെയ്തു.
- ഇന്ത്യ, തുർക്കി, ഈജിപ്ത് എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കൊറോണ വൈറസ് രഹിതമാണെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ചൊവ്വാഴ്ച അറിയിച്ചു.
- ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 34 ൽ നിന്ന് 52 ആയി ഉയർന്നു. യൂറോപ്പിലെ ഏറ്റവും കൂടുതൽ രോഗബാധിത രാജ്യങ്ങളിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,000ൽ എത്തി.
- സ്‌പെയിനിൽ സ്ഥിരീകരിച്ച കേസുകൾ കഴിഞ്ഞ ദിവസം 120 ൽ നിന്ന് 150 ആയി ഉയർന്നു.
- സ്വീഡനിൽ സ്ഥിരീകരിച്ച കേസുകൾ 15ൽനിന്ന് 30 ആയി
- യുണൈറ്റഡ് അറബ് എമിറേറ്റിലെ പ്രധാന സംഗീത കച്ചേരികളും പരിപാടികളും റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു, ഖത്തറിന്റെ പ്രതിരോധ പ്രദർശനം റദ്ദാക്കി.
കൊറോണ വൈറസിന്റെ ആഘാതത്തിൽ നിന്ന് യുഎസ് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള അടിയന്തര നീക്കത്തിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതിനെ തുടർന്ന് ചൊവ്വാഴ്ച ആഗോള ഇക്വിറ്റി മാർക്കറ്റുകൾ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.