ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിനിൽ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 73 ആയി. വ്യാഴാഴ്ചയാണ് സംഭവം. യാത്രക്കാർ പ്രഭാതഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയ്ക്ക് തെക്കുള്ള റഹിം യാർഖാൻ നഗരത്തിൽ വെച്ചാണ് അപകടമുണ്ടായത്. മൂന്ന് ബോഗികൾ സ്ഫോടനത്തിൽ തകർന്നു.
രണ്ട് ഗ്യാസ് സ്റ്റൗ ആണ് പൊട്ടിത്തെറിച്ചത്. യാത്രക്കാർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു- റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദിനെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ദൂരയാത്രയ്ക്കിടെ യാത്രക്കാർ ട്രെയിനിൽ വെച്ച് ആഹാരം പാകം ചെയ്ത് കഴിക്കുന്നത് വലിയ പ്രശ്നമാണെന്ന് റെയിൽവെ മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.