• HOME
 • »
 • NEWS
 • »
 • world
 • »
 • Climate Change Myths | കാലാവസ്ഥാ വ്യതിയാനം ഒരു മിഥ്യാധാരണയോ? ആഗോളതാപനില ഉയരാൻ കാരണം മനുഷ്യരല്ലേ? വസ്തുതകൾ പരിശോധിക്കാം

Climate Change Myths | കാലാവസ്ഥാ വ്യതിയാനം ഒരു മിഥ്യാധാരണയോ? ആഗോളതാപനില ഉയരാൻ കാരണം മനുഷ്യരല്ലേ? വസ്തുതകൾ പരിശോധിക്കാം

കഴിഞ്ഞ 50 വര്‍ഷമായി ചൂട് കൂടുന്നതിന്റെ വേഗതയും ആഗോളതലത്തിലുള്ള അതിന്റെ വ്യാപ്തിയും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്

climate-change

climate-change

 • Share this:
  ഒക്ടോബര്‍ 31 ന് ആരംഭിച്ച സിഒപി26 (COP26) കാലാവസ്ഥാ ഉച്ചകോടിയ്ക്കായി (Climate Summit) ലോക നേതാക്കള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിൽ, മനുഷ്യര്‍ മൂലമുണ്ടാകുന്ന ആഗോളതാപനം (Global Warming) എന്ന പ്രതിഭാസത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ചില അവകാശവാദങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ വസ്തുതാപരമായി പരിശോധിക്കുകയാണ് (Fact Check) ഇവിടെ.

  തട്ടിപ്പ്/ ഗൂഢാലോചനാ സിദ്ധാന്തം

  ശാസ്ത്രജ്ഞര്‍ (Scientists) തങ്ങളുടെ ഗവേഷണ നേട്ടങ്ങളെ ന്യായീകരിക്കാൻ കെട്ടിച്ചമച്ച ഒന്നായോ അല്ലെങ്കില്‍ ജനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരുകളുടെ ഗൂഢാലോചനയായോ കാലാവസ്ഥാ വ്യതിയാനത്തെ പലരും മുദ്ര കുത്തുന്നു. അങ്ങനെയാണെങ്കില്‍, വിവിധ രാജ്യങ്ങളിലെ മാറിമാറി വരുന്ന സർക്കാരുകൾ അവിടങ്ങളിലെ അനേകം ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന അസാധാരണമായ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ് കാലാവസ്ഥാ വ്യതിയാനം എന്ന് വരുന്നു. എന്നാൽ, പതിനായിരക്കണക്കിന് പഠനങ്ങൾ ഇതിനകം കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടായ ഒരു യാഥാർഥ്യമാണെന്ന് തെളിയിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

  ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ആണ് അത്തരത്തിലുള്ള പഠനങ്ങളുടെ ഏറ്റവും സമഗ്രമായ ഉറവിടം. ഈ പഠനങ്ങളുടെ തെളിവുകളും പഠനത്തിന് അവലംബിച്ച മാർഗങ്ങളുമൊക്കെ www.ipcc.ch എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയൊന്നും രഹസ്യമല്ല, മറിച്ച് പൊതുജനങ്ങൾക്ക് ലഭ്യമായ രേഖകളാണെന്ന് സാരം. ഐപിസിസി ഈ വര്‍ഷം പുറത്തിറക്കിയ 3500 പേജുകളുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് 195 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അംഗീകരിച്ചിട്ടുണ്ട്. 66 രാജ്യങ്ങളില്‍ നിന്നുള്ള 234 ഗവേഷകരാണ് ഇതിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. യു എന്‍ പ്രമേയത്തിന് കീഴിലാണ് ഈ പാനല്‍ രൂപീകരിച്ചിട്ടുള്ളത്.

  കാലാവസ്ഥ എല്ലാക്കാലത്തും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്

  ഹിമയുഗങ്ങളും ചൂടുള്ള കാലഘട്ടങ്ങളും കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ മാറിമാറി വരുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് അറിയാം. കഴിഞ്ഞ 50 വര്‍ഷമായി ചൂട് കൂടുന്നതിന്റെ വേഗതയും ആഗോളതലത്തിലുള്ള അതിന്റെ വ്യാപ്തിയും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 1970 മുതല്‍ ഭൂമിയുടെ ഉപരിതല താപനില മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നാണ് ഐപിസിസി ഗ്രാഫുകള്‍ സഹിതം പറയുന്നത്. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തിലെ എക്കലുകൾ, മഞ്ഞ്, വൃക്ഷത്തിന്റെ വാർഷിക വളയങ്ങള്‍, 1850 മുതല്‍ രേഖപ്പെടുത്തപ്പെട്ട താപനില തുടങ്ങി നിരവധി വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.

  കാലാവസ്ഥാവ്യതിയാനത്തിന് കാരണം മനുഷ്യരാണെന്നതിന് തെളിവില്ലേ?

  അസാധാരണമായി താപനില ഉയരുന്നതിന്റെ തെളിവുകള്‍ അനിഷേധ്യമായതിനാല്‍ സംശയാലുക്കളിൽ പലരും അക്കാര്യം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യർ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മൂലമുള്ള കാര്‍ബണ്‍ പുറന്തള്ളലാണ് ഇതിന് കാരണമെന്ന വസ്തുത അവർ നിഷേധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ വിവിധ ഘടകങ്ങളുടെ പങ്ക് വിലയിരുത്തുന്നതിനുള്ള കാലാവസ്ഥാ മാതൃക ഐപിസിസി വികസിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ പ്രവര്‍ത്തനഫലമായും അല്ലാതെയും ആഗോളതാപനില കൂടുന്നുവെന്നാണ് അതിലൂടെ മനസിലാക്കിയിട്ടുള്ളത് എന്നാൽ,. മനുഷ്യന്റെ പ്രവർത്തനങ്ങൾ അന്തരീക്ഷത്തിന്റെയും സമുദ്രത്തിന്റെയും കരയുടെയും താപനില ഉയർത്തിയെന്നത് അസന്ദിഗ്ധമായ വസ്തുതയാണെന്ന്ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
  Published by:Anuraj GR
  First published: