ഇന്റർഫേസ് /വാർത്ത /World / കൊടുക്കാനുള്ള ഭക്ഷണത്തിൽ തുപ്പി; ഡെലിവറി ബോയിയ്ക്ക് 18 വർഷം ജയിൽശിക്ഷ

കൊടുക്കാനുള്ള ഭക്ഷണത്തിൽ തുപ്പി; ഡെലിവറി ബോയിയ്ക്ക് 18 വർഷം ജയിൽശിക്ഷ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഭക്ഷണം കൊടുക്കേണ്ടിയിരുന്ന അപ്പാർട്ട്മെന്‍റ് വളപ്പിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഡെലിവറി ബോയ് തുപ്പുന്ന ദൃശ്യം പതിഞ്ഞത്

  • Share this:

ഉപഭോക്താവിന് കൊടുക്കാനുള്ള ഭക്ഷണത്തിൽ തുപ്പിയ ഡെലിവറി ബോയിക്ക് 18 വർഷം ജയിൽശിക്ഷ. 2017ൽ തുർക്കിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. ബുറാക്. എസ് എന്നയാൾക്കാണ് ശിക്ഷ വിധിച്ചത്. ജയിൽ ശിക്ഷ കൂടാതെ ഇയാൾ 600 യൂറോ പിഴയായി ഒടുക്കുകയും വേണം.

തുർക്കിയിലെ എസ്കിസെഹിറിലാണ് ഉപഭോക്താവിന് നൽകേണ്ടിയിരുന്ന പിസയിൽ തുപ്പിയശേഷം നൽകിയത്. ഭക്ഷണം കൊടുക്കേണ്ടിയിരുന്ന അപ്പാർട്ട്മെന്‍റ് വളപ്പിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഡെലിവറി ബോയ് തുപ്പുന്ന ദൃശ്യം പതിഞ്ഞത്. തുർക്കിയിലെ വാർത്താ ഏജൻസിയായ ഡി.എച്ച്.എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സംഭവം പുറത്തായതോടെ ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് പിടികൂടിയ ബുറാക് കുറ്റം സമ്മതിച്ചു. അതേസമയം എന്തുകൊണ്ടാണ് ഭക്ഷണത്തിൽ തുപ്പിയതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലെന്നായിരുന്നു ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: Delivery boy gets 18 years jail, Online Food Delivery, Spitting on pizza, Turkey