വീട്ടമ്മയെ ഡെലിവറിബോയി ചുംബിച്ചു; ആറു മാസത്തേക്ക് ജയിലിലടച്ച് കോടതി

ജയിൽ ശിക്ഷ അനുഭവിച്ച ശേഷം സ്വന്തം രാജ്യത്തേക്ക് നാടുകടത്താനാണ് കോടതി വിധി

News18 Malayalam | news18-malayalam
Updated: February 18, 2020, 7:56 AM IST
വീട്ടമ്മയെ ഡെലിവറിബോയി ചുംബിച്ചു; ആറു മാസത്തേക്ക് ജയിലിലടച്ച് കോടതി
dubai court
  • Share this:
ദുബായ്: സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ ഡെലിവറിബോയി ബ്രിട്ടീഷ് സ്വദേശിയായ വീട്ടമ്മയെ ചുംബിച്ചു. വിതരണക്കാരൻ ആറ് മാസത്തെ ജയിൽ ശിക്ഷ വിധിച്ച് ദുബായ് കോടതി. ഭർത്താവിന് പിറന്നാൾ സമ്മാനം കൊടുക്കാനായി ഓർഡർ ചെയ്ത സൈക്കിൾ കൊണ്ടുവന്ന ഡെലിവറിബോയിയാണ് വീട്ടമ്മയെ അപ്രതീക്ഷിതമായി ചുംബിച്ചത്.

2019 ഡിസംബറിലാണ് സംഭവം. ബർ ദുബായിൽ താമസിക്കുന്ന ബ്രിട്ടീഷ് വംശജയായ യുവതിക്കാണ് ദാരുണാനുഭവം ഉണ്ടായത്. സൈക്കിൾ നൽകാനെത്തിയ യുവാവ് അപ്രതീക്ഷിതമായി യുവതിയുടെ കൈയ്യിലും പിന്നീട് ചുണ്ടിലും ചുംബിച്ചു എന്നാണ് കേസ്. വാദം കേട്ട കോടതി 35കാരനായ പാകിസ്ഥാനി സ്വദേശിക്ക് ആറു മാസം ശിക്ഷ വിധിക്കുകയായിരുന്നു.

Also read: ഓരോ തവണ ബോംബ് വർഷിക്കുമ്പോഴും ആ അച്ഛനും മകളും പൊട്ടിച്ചിരിക്കും; സിറിയൻ ജനതയുടെ ഓരോ ദിനവും ഇങ്ങനെയാണ് !

യുവാവിന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഞെട്ടിയ യുവതി ഡെലിവറിബോയിയെ റൂമിന് പുറത്തേക്ക് തള്ളി മാറ്റി. ഓർഡർ ചെയ്ത് സൈക്കിൾ കൈപ്പറ്റാതെ തന്നെ വാതിൽ പൂട്ടിയെന്നും യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ വാതിൽ പൂട്ടിയിട്ടും അവിടെ നിന്നും പോകാതെ യുവാവ് അവിടെ തന്നെ കുറെ നേരം കാത്തുനിന്ന് വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. കുറെ നേരം കഴിഞ്ഞ് വീണ്ടും വാതിൽ തുറന്നു നോക്കിയപ്പോള്‍ യുവതിയുടെ നേരെ ഡെലിവറി ബോയി രണ്ടാമതും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

എന്നാൽ താൻ മനപൂർവമല്ല ചുംബിച്ചതെന്ന മാപ്പപേക്ഷയുമായി പിന്നീട് വാട്സപ്പ് മെസേജ് വന്നെന്നും യുവതി പരാതിയിൽ പറഞ്ഞു. മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം സ്വന്തം രാജ്യത്തേക്ക് നാടുകടത്താനാണ് കോടതി വിധി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 18, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍