HOME » NEWS » World » DESI CEO WANTS HIS EMPLOYEES TO KILL WORK RELATED CHATS POST 6 PM WINS TWITTERS RESPECT GH

വൈകിട്ട് ആറിന് ശേഷം ജോലി സംബന്ധമായ ചാറ്റുകൾ പാടില്ലെന്ന് സിഇഒ; കൈയടിച്ച് സോഷ്യൽ മീഡിയ

ഈ തീരുമാനം ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുമെന്നും അവർക്ക് 'ജോലി ക്ഷീണവും ബൗദ്ധിക തളർച്ചയും' തോന്നാതിരിക്കാൻ സഹായിക്കുമെന്നും സിഇഒ പ്രതീക്ഷിക്കുന്നു.

News18 Malayalam | news18-malayalam
Updated: May 12, 2021, 3:18 PM IST
വൈകിട്ട് ആറിന് ശേഷം ജോലി സംബന്ധമായ ചാറ്റുകൾ പാടില്ലെന്ന് സിഇഒ; കൈയടിച്ച് സോഷ്യൽ മീഡിയ
nitin-kamath
  • Share this:
നിങ്ങളുടെ വ്യക്തിഗത ജീവിതവും ഔദ്യോഗിക ജീവിതം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നത് നിങ്ങളുടെ ക്ഷേമത്തിന് വളരെ പ്രധാനമാണ്. എന്നിരുന്നാലും, കോവിഡ് സമയത്ത്, ജോലിക്കാർ ഈ രംഗത്ത് പുതിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. വർക്ക് ഫ്രം ഹോം സജ്ജീകരണത്തിലേക്ക് മാറുമ്പോൾ വ്യക്തിഗത ജീവിതവും ഔദ്യോഗിക ജീവിതം തമ്മിൽ വ്യക്തമായ വ്യത്യാസം നേരിടുന്നു. തുടക്കത്തിൽ ഇത് ഒരു നല്ല മാറ്റമായി ആരംഭിക്കുകയും കോവിഡ് മുക്‌തമായ സ്ഥലത്ത് ഇരുന്ന് പ്രവർത്തിക്കാനുള്ള സൗകര്യം നൽകുന്നു എങ്കിലും, കാര്യങ്ങൾ ഉടൻ തന്നെ ബുദ്ധിമുട്ടായി മാറി. വർക്ക് ഫ്രം ഹോം സജ്ജീകരണത്തിലെ ജോലി അമിതഭാരമാണെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ജോലിക്കാർ പരാതിപ്പെടുന്നു.

കമ്പനികൾക്ക് ജോലിഭാരം കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ എളുപ്പമല്ലാത്തതിനാൽ പെട്ടന്നൊരു മാറ്റം ദുഷ്‌കരമാണ്. വ്യക്തിഗത ജീവിതവും ഔദ്യോഗിക ജീവിതം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ജീവനക്കാരെ സഹായിക്കുന്നതിന്, ധനകാര്യ സേവന കമ്പനിയായ സീറോധ വൈകുന്നേരം 6 മണിക്ക് ശേഷവുംഅവധിദിവസങ്ങളിലും ജോലി സംബന്ധമായ ചാറ്റുകൾ ഇല്ലാതാക്കാൻ തീരുമാനിച്ചു. കമ്പനി എടുത്ത തീരുമാനം വ്യക്തമാക്കുന്ന ട്വീറ്റാണ് സീറോധ സിഇഒ നിതിൻ കാമത്ത് പുറത്തുവിട്ടത്. ഈ തീരുമാനം ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുമെന്നും അവർക്ക് 'ജോലി ക്ഷീണവും ബൗദ്ധിക തളർച്ചയും' തോന്നാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

Also Read- ആളുകൾ നിറഞ്ഞ ബാൽക്കണി 15 അടി താഴ്ച്ചയിലേയ്ക്ക് ഇടിഞ്ഞു വീണു, ഭയപ്പെടുത്തുന്ന വീഡിയോ വൈറൽ

മൾട്ടിടാസ്കിംഗ് തലച്ചോറിനെ തകരാറിലാക്കുമെന്നും അതുകൊണ്ടാണ് വർക്ക് ലോഡ് കുറയ്ക്കാൻ തങ്ങൾ ഈ തീരുമാനം കൈക്കൊണ്ടതെന്നും തന്റെ ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കാമത്തിന്റെ ഈ തീരുമാനം ഇരു കരങ്ങളും നീട്ടിയാണ് നെറ്റിസൻ‌മാർ സ്വീകരിച്ചത്. ഇതിൽ നിന്ന് സൂചന ഉൾക്കൊള്ളുവാനും ജീവനക്കാരുടെ ജോലിഭാരവും സമ്മർദ്ദവും കുറയ്ക്കുന്നതിന് സമാനമായ നടപടികളെക്കുറിച്ച് ചിന്തിക്കാനും മറ്റ് കമ്പനികളോട് ആവശ്യപ്പെടുന്നു. കാമത്തിന്റെ ട്വീറ്റിനോടുള്ള ചില പ്രതികരണങ്ങൾ പരിശോധിക്കാം

ഒരു ഉപയോക്താവ് ഇങ്ങനെ കുറിക്കുന്നു, "ലോകമെമ്പാടുമുള്ള കൂടുതൽ മേധാവികൾക്ക് ഇത്തരത്തിലുള്ള സഹാനുഭൂതിയും സാമാന്യബുദ്ധിയും ആവശ്യമാണ്." മറ്റൊരാൾ പോസ്റ്റ് ചെയ്തു, "എന്തൊരു ചിന്ത! പലരും വൈകിട്ട് 6 നാണ് ജോലി ആരംഭിക്കുന്നത്. മറ്റൊരാൾ കൂട്ടിച്ചേർത്തു, "ഇത് എത്രത്തോളം പ്രധാനമാണെന്ന് കൂടുതൽ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുമോ?"

കോവിഡ് മഹാമാരിക്കു ശേഷവും, ഓഫീസിൽ ഇരുന്ന് പൂർണ്ണമായി ജോലി ചെയ്യുന്നതിലേക്ക് ലോകം മടങ്ങിവരാൻ സമയമെടുക്കുമെന്ന് പലരും വിശ്വസിക്കുന്നു. ഗൂഗിളും മൈക്രോസോഫ്റ്റും ഉൾപ്പെടെയുള്ള പല കമ്പനികളും ഉടൻ തന്നെ ഒരു ഹൈബ്രിഡ് സജ്ജീകരണത്തിലേക്ക് മാറുമെന്നും അതിൽ ചില ജീവനക്കാർ ഓഫീസുകളിൽ വരുമെന്നും മറ്റുള്ളവർ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമെന്നും പറഞ്ഞു.

Keywords:, Zeordha, Work Life Banace, Nithin Kamath, വൈറൽ ട്വീറ്റ്, വർക്ക് ഫ്രം ഹോം, ജോലി ഭാരം, കോവിഡ് മഹാമാരി, Twitter, Viral
Published by: Anuraj GR
First published: May 12, 2021, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories