നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 'മസൂദ് അസര്‍ ആഗോള ഭീകരൻ'; യു.എന്‍ ഇന്ന് ചര്‍ച്ച ചെയ്യും

  'മസൂദ് അസര്‍ ആഗോള ഭീകരൻ'; യു.എന്‍ ഇന്ന് ചര്‍ച്ച ചെയ്യും

  പുല്‍വാമയില്‍ സി.ആര്‍പി.എഫ് സൈനിക വ്യൂഹത്തിനു നേരെ ആക്രണം നടത്തിയതിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയത്.

  മസൂദ് അസർ

  മസൂദ് അസർ

  • News18
  • Last Updated :
  • Share this:
   ന്യുയോര്‍ക്ക്: തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തേയിബ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭ ഇന്ന് ചര്‍ച്ച ചെയ്യും. ഇതിനു വേണ്ടിയുള്ള പ്രത്യേക യോഗം ഇന്നു ചേരും. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് പ്രമേയം കൊണ്ടുവന്നത്.

   കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍പി.എഫ് സൈനിക വ്യൂഹത്തിനു നേരെ ആക്രണം നടത്തിയതിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് പരിഗണിക്കാമെന്ന ചൈനയുടെ ആവശ്യത്തെ തുടര്‍ന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. വിഷയം യു.എന്‍ രക്ഷാ സമിതിക്കു മുന്നില്‍ എത്തിയതിനു പിന്നാലെ ചൈന നിലപാട് മയപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കുന്നത്. അതേസമയം ഇനിയും എതിര്‍പ്പുണ്ടെങ്കില്‍ അതിനുള്ള കാരണം ചൈനയ്ക്ക് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ വിശദീകരിക്കേണ്ടി വരും.

   Also Read മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈന

   First published: