നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ലോകത്തെ ഏറ്റവും നല്ല ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നത് ന്യൂയോർക്കിലെന്ന് ബ്ലൂംബെർഗ്, സമ്മതിക്കില്ലെന്ന് സോഷ്യൽ മീഡിയ

  ലോകത്തെ ഏറ്റവും നല്ല ഇന്ത്യൻ ഭക്ഷണം ലഭിക്കുന്നത് ന്യൂയോർക്കിലെന്ന് ബ്ലൂംബെർഗ്, സമ്മതിക്കില്ലെന്ന് സോഷ്യൽ മീഡിയ

  ലോകത്ത് ഏറ്റവും സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത് എവിടെയാണ്? ന്യൂയോര്‍ക്കില്‍! ട്വിറ്ററില്‍ ഇങ്ങനെ ഒരു ഉത്തരം നല്‍കി ആകെ പുലിവാലു പിടിച്ചിരിക്കുകയാണ് ബ്ലൂംബെര്‍ഗ് ബിസിനസ്സ് പോര്‍ട്ടല്‍.

  • Share this:
   എവിടെയാണ് ഏറ്റവും നല്ല ഗ്രീക്ക് ഭക്ഷണം ലഭിക്കുക? ഗ്രീസില്‍. എവിടെയാണ് ഏറ്റവും നല്ല സ്പാനിഷ് ഭക്ഷണം ലഭിക്കുക? സ്പെയിനില്‍. ഈ ഉത്തരങ്ങള്‍ സാധാരണമല്ലെ എന്നു തോന്നുന്നുണ്ടോ? എങ്കില്‍ അസാധാരണമായൊരു ഉത്തരം തരട്ടെ? ലോകത്ത് ഏറ്റവും സ്വാദിഷ്ടമായ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത് എവിടെയാണ്? ന്യൂയോര്‍ക്കില്‍! ട്വിറ്ററില്‍ ഇങ്ങനെ ഒരു ഉത്തരം നല്‍കി ആകെ പുലിവാലു പിടിച്ചിരിക്കുകയാണ് ബ്ലൂംബെര്‍ഗ് ബിസിനസ്സ് പോര്‍ട്ടല്‍.

   ശനിയാഴ്ച രാത്രിയാണ്, ബിസിനസ്സ് പോര്‍ട്ടലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വിവാദമായ പോസ്റ്റ് പങ്കുവെക്കുന്നത്. 'ലോകത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഭക്ഷണം ന്യൂയോര്‍ക്ക് സിറ്റിയിലാണ്' എന്നായിരുന്നു ട്വീറ്റ്. ഒരു പക്ഷേ ബ്ലൂംബര്‍ഗ് ഉദ്ദേശിച്ചത്, ലണ്ടനിലേക്കാള്‍ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്നത്, അല്ലങ്കില്‍, ലോകത്തെ ഏറ്റവും നല്ല ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ന്യൂയോര്‍ക്ക് സിറ്റിയും കടന്നു കൂടി എന്നാകാം. അതേസമയം, ട്വീറ്റില്‍ വന്ന വരികള്‍ വായിക്കുന്നവര്‍ക്ക് അസാധാരണമായൊരു തോന്നലാണ് നല്‍കുന്നത്.

   ബ്ലൂംബെര്‍ഗ്ഗിന്റെ ട്വീറ്റും അതിനോടൊപ്പം ലിങ്ക് ചെയ്ത വാര്‍ത്തയും പറയുന്നത് 'ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ ലണ്ടനില്‍ ലഭിക്കുന്നതിലും നല്ല ഇന്ത്യന്‍ ഭക്ഷണം ലഭിക്കും' എന്നാണ്. ഇതില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ വാര്‍ത്തയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ബോബി ഘോഷ് പരാമര്‍ശിച്ചിരിക്കുന്ന മറ്റു ചില വരികളാണ് വാര്‍ത്തയെ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

   'ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ ലണ്ടനിലേക്കാള്‍, എന്തിനേറെ പറയുന്നു, ന്യൂ ഡല്‍ഹിയില്‍ ലഭിക്കുന്നതിലും നല്ല ഇന്ത്യന്‍ ഭക്ഷണമാണ് ലഭിക്കുന്നത്' എന്ന വാചകമാണ് വിമര്‍ശനങ്ങളിലേക്ക് നയിച്ചിരിക്കുന്നത്. ശരിക്കുമുള്ള ട്വീറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് വളരെ ദൂരെയാണ് ഈ പരാമര്‍ശം നില്‍ക്കുന്നത്.   ശരിക്കുമുള്ള ലേഖനത്തില്‍, ബോബി ഘോഷ് എങ്ങനെയാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂ ഡല്‍ഹിയിലെക്കാള്‍ അധികം ഇന്ത്യന്‍ ഭക്ഷണശാലകള്‍ ലണ്ടനില്‍ വന്നു എന്ന് പറയുന്നു. അതുതന്നെ വിവാദങ്ങള്‍ക്ക് കാരണമാകുന്നതാണ്. കാരണം, ഇന്ത്യ ഭക്ഷണ വൈവിദ്ധ്യങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും, കിഴക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായും അനേക തരം ഭക്ഷണ സംസ്‌കാരങ്ങളാണ് നിലനില്‍ക്കുന്നത്.

   ലഘു ഭക്ഷണശാലകള്‍, ധാബകള്‍, ആയിരക്കണക്കിനായുള്ള മറ്റ് ചെറു ഭക്ഷണശാലകള്‍ തുടങ്ങിയവയുടെ കൂട്ടങ്ങളാണ് ഇന്ത്യന്‍ ഭക്ഷണ സംസ്‌കാരത്തെ നിര്‍വ്വചിക്കുന്നത്. അവയെ പരിമിതമായ സ്ഥലങ്ങളില്‍, അലങ്കരിച്ച് ഒരുക്കിയിരിക്കുന്ന ഏതാനും ചില ഡൈന്‍-ഇന്‍ ഭക്ഷണശാലകളോട് ഉപമിക്കുന്നത് തന്നെ സഹജമായൊരു ക്ലാസിസിസറ്റ് സങ്കല്‍പ്പത്തിന്റെ കാഴ്ചപ്പാടുകള്‍ കാരണമാണ്.

   ഇന്ത്യന്‍ ഭക്ഷണസംസ്‌കാരത്തിലെ 'മറഞ്ഞിരിക്കുന്ന രത്നങ്ങള്‍' എന്ന് വിശേഷിപ്പിക്കാവുന്നവ ഇപ്പോഴും നിലനില്‍ക്കുന്നത്, തെരുവുകളിലെ, തിരക്കേറിയ മാര്‍ക്കറ്റുകളിലും, പാതയോരങ്ങളിലെ ഭക്ഷണശാലകളിലുമെല്ലാമാണ്.

   ആ ഭക്ഷണങ്ങളുടെ രുചിയെക്കുറിച്ച് സൊമാറ്റോ, സ്വിഗ്ഗി, തുടങ്ങിയ ഭക്ഷണവിതരണ സൈറ്റുകളുടെ റിവ്യൂകളില്‍ നിന്ന് അറിയാല്‍ സാധിക്കില്ല. മറിച്ച്, ആ ഭക്ഷണം നേരിട്ടു ഭക്ഷിച്ചവരുടെ പക്കൽ നിന്ന് അറിയാന്‍ മാത്രമേ സാധിക്കൂ. ന്യൂയോര്‍ക്കില്‍ തീര്‍ച്ചയായും നല്ല ഇന്ത്യന്‍ ഭക്ഷണം ഉണ്ടായേക്കാം, എന്നാല്‍ ലോകത്തിലേറ്റവും നല്ലത് അത് മാത്രമാണ് എന്നു പറയുമ്പോള്‍, അത് ഇന്ത്യന്‍ രുചിക്ക് ഒരു കയ്പ്പായേ തോന്നുകയുള്ളു.
   Published by:Jayashankar AV
   First published:
   )}