ന്യൂഡൽഹി : തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചില രഹസ്യാന്വേഷണവിവരങ്ങൾ ഇന്ത്യ നേരത്തെ തന്നെ നൽകിയിരുന്നുവെങ്കിലും സർക്കാർ അവശ്യ മുൻകരുതൽ എടുത്തില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി. രാജ്യത്ത് 262 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പുകളുണ്ടായിട്ടും ജാഗ്രത പുലര്‍ത്താൻ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
![]()
ranil_wickremsinghe
നാഷണൽ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്റാന്‍ ഹസീമും അയാളുടെ കൂട്ടാളികളും ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നതായി ചില ഉന്നത രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. പദ്ധതിയുടെ ആസൂത്രണത്തിന്റെ ഭാഗമായി ഏപ്രിൽ 16 ന് കറ്റൻകുടിക്ക് സമീപം പൽമുനയിൽ സ്ഫോടക വസ്തുക്കൾ നിറഞ്ഞ ഒരു മോട്ടോർ സൈക്കിളുമായെത്തി ഇവർ പരീക്ഷണം നടത്തിയിരുന്നു.
ഏപ്രില്‍ 22ന് മുൻപ് തന്നെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും രഹസ്യാന്വേഷണ ഏജൻസിവൃത്തങ്ങൾ പറയുന്നു. ഇന്ത്യക്കാർ അധികമായെത്തുന്ന പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളും ഉൾപ്പെടുന്ന എട്ടോളം സ്ഥലങ്ങളാണ് ഇവരുടെ ലക്ഷ്യമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 4 നാണ് ഈ രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യ കൊളംബോയ്ക്ക് കൈമാറിയത്.
Also Read-
Sri Lanka Terror Attack: സ്ഫോടന പരമ്പരകളിൽ വിറങ്ങലിച്ച് ശ്രീലങ്കകഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പത്ത് ദിവസം മുൻപ് തന്നെ ശ്രീലങ്കൻ പൊലീസ് മേധാവി പുജുത് ജയസുന്ദര ദേശീയ തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നതായും പറയപ്പെടുന്നു. നാഷണൽ തൗഹീദ് ജമാഅത്ത് രാജ്യത്തെ പ്രമുഖ പള്ളികളും ഇന്ത്യൻ ഹൈക്കമ്മീഷനും ലക്ഷ്യം വച്ച് ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഒരു വിദേശ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നായിരുന്നു ജാഗ്രതാ നിർദേശം.
ആക്രമണത്തിന് പിന്നിൽ പ്രാദേശികരായ ആളുകൾ തന്നെയാണെന്നും ഈ തീവ്രവാദികൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് അറിയാൻ കൂടുതൽ സഹായം വേണ്ടി വരുമെന്നുമാണ് സംഭവശേഷം മാധ്യമങ്ങളെ കണ്ട ശ്രീലങ്കൻ പ്രധാനമന്ത്രി അറിയിച്ചത്. ഇതുവരെ 13 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ വൈകാതെ തന്നെ പുറത്തു വിടുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.
Also Read-
SriLanka Terror Attack: സ്ഫോടനത്തിൽ 228 മരണം; രാജ്യത്ത് അതീവജാഗ്രത തുടരുന്നുഇതിനിടെ ആക്രമണത്തിൻറെ കാരണവും പ്രത്യാഘാതങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നിയോഗിച്ച സംഘത്തിൽ സുപ്രീം കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവരാണ് അംഗങ്ങൾ. വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇവർക്ക് നല്‍കിയിരിക്കുന്ന നിർദേശം.
ലോകമെമ്പാടും ഉയിർപ്പിന്റെ തിരുനാളായ ഈസ്റ്റർ ആഘോഷിക്കുമ്പോഴായിരുന്നു രാജ്യം കണ്ട ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്. ഈസ്റ്റർ ആഘോഷങ്ങൾ നടന്ന പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന എട്ടോളം സ്ഫോടനങ്ങളിൽ 450 ലധികം പേർക്കാണ് പരിക്കേറ്റത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.