• HOME
  • »
  • NEWS
  • »
  • world
  • »
  • കൊറോണ വൈറസ് 40 വർഷം മുമ്പ് പ്രവചിച്ച ചൈനീസ് നോവലാണ് ട്വിറ്ററിൽ ഇപ്പോൾ താരം

കൊറോണ വൈറസ് 40 വർഷം മുമ്പ് പ്രവചിച്ച ചൈനീസ് നോവലാണ് ട്വിറ്ററിൽ ഇപ്പോൾ താരം

ജനസംഖ്യയെ തുടച്ചു നീക്കാൻ ശക്തിയുള്ള ഒന്നിനെക്കുറിച്ചാണ് 40 വർഷം മുമ്പ് എഴുതിയ പുസ്തകത്തിലെ പരാമർശം.

News 18

News 18

  • News18
  • Last Updated :
  • Share this:
    കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇതുവരെ മരണസംഖ്യ 1770 കടന്നു. എന്നാൽ, കൊറോണ വൈറസിനേക്കാൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് 1981ൽ പുറത്തിറങ്ങിയ ഒരു ക്രൈംതില്ലർ നോവലിലെ പരാമർശമാണ്.

    40 വർഷം മുമ്പ് പുറത്തിറങ്ങിയ നോവലിലാണ് വിഖ്യാത പരാമർശമുള്ളത്. പ്രശസ്ത സസ്പെൻസ് ത്രില്ലർ എഴുത്തുകാരനായ ഡീൻ കൂന്‍റ്സിന്‍റെ പുസ്തകമായ 'ദ ഐസ് ഓഫ് ഡാർക്നെസ്' എന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്. ഈ പരാമർശമാണ് നെറ്റിസൺസിന്‍റെ ഇടയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.





    ജനസംഖ്യയെ തുടച്ചു നീക്കാൻ ശക്തിയുള്ള ഒന്നിനെക്കുറിച്ചാണ് 40 വർഷം മുമ്പ് എഴുതിയ പുസ്തകത്തിലെ പരാമർശം. നോവലിൽ ലി ചെൻ എന്ന ചൈനീസ് ശാസ്ത്രജ്ഞനെ പരാമർശിക്കുന്നിടത്താണ് ജൈവായുധത്തെപ്പറ്റി പറയുന്നത്. ചൈനയിലെ ഏറ്റവും അപകടകാരിയും പ്രധാനപ്പെട്ടതുമായ ദശാബ്ദത്തിലെ ജൈവായുധം എന്നാണ് പരാമർശം.





    വുഹാൻ 400 എന്നാണ് നോവലിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നത്. തികഞ്ഞ ആയുധമെന്ന് വിശേഷിപ്പിക്കുന്ന ഇത് മനുഷ്യരെ മാത്രമാണ് ബാധിക്കുകയെന്നും മറ്റ് ജീവജാലങ്ങൾക്ക് അത് വഹിക്കാൻ കഴിയില്ലെന്നും പറയുന്നു. 'ഒരു രാജ്യത്തെയും നഗരത്തെയും തന്നെ തുടച്ചുമാറ്റാൻ ചൈനക്കാർക്ക് വുഹാൻ 400 ഉപയോഗിക്കാമെന്നും നോവലിൽ പറയുന്നു.





    രണ്ട് വൈറസും പൊട്ടിപ്പുറപ്പെടുന്നതിലെ സാമ്യത നെറ്റിസൻമാർ കണ്ടെത്തുന്നത് വിചിത്രമാണ്. കാരണം, രണ്ട് വൈറസുകളും പൊട്ടിപ്പുറപ്പെടുന്നത് വുഹാന്‍റെ പേരിലാണ് എന്നതു തന്നെ. നിരവധി സമാനതകൾ ഉണ്ടെങ്കിലും കൊറോണ വൈറസിനെ ജൈവിക നാശത്തിന്‍റെ ആയുധവുമായി ബന്ധിപ്പിക്കുന്നതിന് തെളിവുകൾ ഒന്നുമില്ല.
    Published by:Joys Joy
    First published: