• HOME
  • »
  • NEWS
  • »
  • world
  • »
  • ഭീഷണിപ്പെടുത്തലും അപകീർത്തികരമായ പെരുമാറ്റവും; യുകെ ഉപപ്രധാനമന്ത്രിയെയും ഋഷി സുനക് പുറത്താക്കുമോ?

ഭീഷണിപ്പെടുത്തലും അപകീർത്തികരമായ പെരുമാറ്റവും; യുകെ ഉപപ്രധാനമന്ത്രിയെയും ഋഷി സുനക് പുറത്താക്കുമോ?

ഡൊമിനിക് റാബ് സുനകിന്റെ ഡെപ്യൂട്ടി ആയാണ് പ്രവര്‍ത്തിക്കുന്നത്

  • Share this:

    ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തികരമായ പെരുമാറ്റം എന്നീ ആരോപണങ്ങളാണ് യുകെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിനെതിരെ ഉയര്‍ന്നുവരുന്നത്. ഇത് പ്രധാനമന്ത്രി ഋഷി സുനകിന് കൂടുതൽ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ നാദിം സഹവി, എച്ച്എംആര്‍സി ചാന്‍സലറായിരിക്കെ നികുതി വെട്ടിപ്പിന്റെ പേരില്‍ പിഴയടച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത് സുനകിനെ ഇതിനോടകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

    ഡൊമിനിക് റാബ് സുനകിന്റെ ഡെപ്യൂട്ടി ആയാണ് പ്രവര്‍ത്തിക്കുന്നത്. സുനക്കിന്റെ തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും പുതിയ മന്ത്രിസഭാ പുനഃസംഘടനയില്‍, അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. ക്യാബിനറ്റിലേക്ക് നിയമിക്കപ്പെടുന്നതിന് മുമ്പ് റാബിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ 10 ഡൗണിംഗ് സ്ട്രീറ്റ് വിസമ്മതിച്ചതായി ഗാര്‍ഡിയന്‍ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

    Also read- ‘ രാഷ്ട്രീയത്തില്‍ സജീവമായി തുടരും’: ബ്രസീൽ മുന്‍ പ്രസിഡന്റ് ഷയിർ ബോൾസനാറോ

    യുകെയുടെ നീതിന്യായ സെക്രട്ടറിയായും റാബ് പ്രവര്‍ത്തിക്കുന്നുണ്ട്. സിവില്‍ സര്‍വീസുകാരോട് റാബ് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിന് റിഷി സുനക്കിന്റെ പ്രസ് സെക്രട്ടറി മിഷേല്‍ ഡൊണലന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്:

    ‘ഡൊമിനിക് റാബിനെ നിയമിക്കുന്ന സമയത്ത് പരാതികളെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലായിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വസ്തുതകള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു,’ ഡൊണലന്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

    മുമ്പ് ബ്രെക്സിറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചപ്പോള്‍ ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നതായി ഒബ്‌സര്‍വറും റിപ്പോര്‍ട്ട് ചെയ്തു. റാബിനെതിരെ 24 സിവില്‍ സര്‍വീസുകാരെങ്കിലും പരാതി നല്‍കിയിട്ടുണ്ട്. സുനക് നിയമിച്ച അഭിഭാഷകനായ ആദം ടോളി കെസി ഈ ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ റാബ് നിഷേധിച്ചു.,

    Also read- ‘ബ്രിട്ടീഷ് സാമ്രാജ്യം പടുത്തുയർത്തിയത് സാധാരണക്കാരെ ചൂഷണം ചെയ്ത് ‘: ബ്രിട്ടീഷ് എംപയര്‍ ബഹുമതി തിരികെ നല്‍കി സ്‌കോട്ടിഷ് നടന്‍

    ബ്രെക്സിറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ഫോറിന്‍ ഓഫീസ്, ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള യുകെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ റാബിനെതിരെ തെളിവുകള്‍ നല്‍കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വകുപ്പുകളുടെയെല്ലാം മന്ത്രിയായിരുന്നു റാബ്. പരാതികള്‍ ഗൗരവമുള്ളതിനാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ റാബിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുതിര്‍ന്ന സിവില്‍ സര്‍വീസുകാരെ പ്രതിനിധീകരിക്കുന്ന എഫ്ഡിഎ യൂണിയന്‍ എന്നറിയപ്പെടുന്ന ഫസ്റ്റ് ഡിവിഷന്‍ സിവില്‍ സെര്‍വന്റ്‌സ് അസോസിയേഷന്‍, പറഞ്ഞു.

    റാബിനെതിരായ ആദ്യം ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ സുനക്ക് മടിച്ചിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് കഴിഞ്ഞ ഒക്ടോബറിലാണ് അധികാരമേറ്റെടുത്തത്. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ ഋഷി സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവാണ് പ്രധാനമന്ത്രിയായി നിയമിച്ചത്. ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിന് പിന്നാലെ ലിസ് ട്രസ് അധികാരമേറ്റിരുന്നു. എന്നാല്‍ 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് രാജിവെച്ചു, പിന്നീടാണ് ഋഷി സുനക് യുകെ പ്രധാനമന്ത്രിയായത്.

    Published by:Vishnupriya S
    First published: