ഇന്റർഫേസ് /വാർത്ത /World / ചൈനീസ് അധിനിവേശം തടയാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ സഹായം ലഭിച്ചെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ വൈറ്റ് ഹൗസ്

ചൈനീസ് അധിനിവേശം തടയാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ സഹായം ലഭിച്ചെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ വൈറ്റ് ഹൗസ്

ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്ററായ ജോൺ കിർബി പറഞ്ഞത്

ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്ററായ ജോൺ കിർബി പറഞ്ഞത്

ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്ററായ ജോൺ കിർബി പറഞ്ഞത്

  • Share this:

ന്യൂയോർക്ക്: കഴിഞ്ഞ വർഷം നടന്ന ചൈനീസ് അധിനിവേശത്തിൽ ഇന്ത്യൻ സൈന്യത്തിന് അമേരിക്ക നിർണ്ണായകമായ സഹായം നൽകിയെന്ന മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ വിസമ്മതിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങൾ. ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്ററായ ജോൺ കിർബി പറഞ്ഞത്. ഈ വിഷയത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചൈനീസ് അധിനിവേശം നടക്കുന്ന സമയത്ത് ഇന്ത്യൻ സൈന്യത്തിന് അമേരിക്കയിൽ നിന്ന് നിർണ്ണായകമായ വിവരം ലഭിച്ചുവെന്നായിരുന്നു മാധ്യമ റിപ്പോർട്ട്. യുഎസ് ന്യൂസ് ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. യുഎസ് സൈന്യം ചില രഹസ്യാന്വേഷണ വിവരങ്ങൾ ഇന്ത്യൻ സൈന്യവുമായി പങ്കുവെച്ചതുകൊണ്ടാണ് കഴിഞ്ഞ വർഷം അവസാനം ഹിമാലയത്തിലെ അതിർത്തി പ്രദേശത്ത് വെച്ച് നടന്ന ചൈനീസ് സംഘർഷത്തെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് എന്നായിരുന്നു യുഎസ് ന്യൂസിലെ റിപ്പോർട്ട്.

‘US Intel Helped India Rout China in 2022 Border Clash” എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വാർത്തയിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നുഴഞ്ഞുകയറ്റം തടയാൻ യുഎസ് സൈന്യം ഇന്ത്യയ്ക്ക് തത്സമയ വിശദാംശം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: China, India, US