• HOME
  • »
  • NEWS
  • »
  • world
  • »
  • Dinesh Gunawardena | ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു

Dinesh Gunawardena | ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു

ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

ദിനേശ് ഗുണവർധന

ദിനേശ് ഗുണവർധന

  • Last Updated :
  • Share this:
    മുതിർന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവർധന (Dinesh Gunawardena) വെള്ളിയാഴ്ച ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചു.



    ഗോട്ടബയ രാജപക്‌സെ രാജ്യം വിടുകയും പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തതിനെ തുടർന്ന് 73 കാരനായ വിക്രമസിംഗെ വ്യാഴാഴ്ച രാജ്യത്തിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹം ഉഭയകക്ഷിത്വത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.



    മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ റനിൽ വിക്രമസിംഗെ രാജ്യത്തിന്റെ പുതിയ രാഷ്ട്രത്തലവനായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം, ഗോട്ടബയ രാജപക്‌സെയുടെ രാജി വകവയ്ക്കാതെ പ്രസിഡന്റ് സെക്രട്ടേറിയറ്റ് പിടിച്ചടക്കിയ ഒരു കൂട്ടം സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ശ്രീലങ്കൻ സുരക്ഷാ സേന നീക്കം ചെയ്തു. ആറ് തവണ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പാർലമെന്റ് വോട്ട് ചെയ്ത് തെരഞ്ഞെടുത്ത ശേഷം സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ബുധനാഴ്ച കൊളംബോയിലേക്ക് മടങ്ങി.

    73 കാരനായ വിക്രമസിംഗയെ പുതിയ പ്രസിഡന്റായി അംഗീകരിക്കാൻ പ്രതിഷേധക്കാർ വിസമ്മതിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിക്ക് അദ്ദേഹം ഭാഗികമായി ഉത്തരവാദിയാണ് എന്നാണ് അവരുടെ വാദം. വെള്ളിയാഴ്ച 100ൽ താഴെ ഉണ്ടായിരുന്ന പ്രതിഷേധക്കാരെ പോലീസും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും നിർബന്ധിച്ച് പുറത്താക്കി. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും പ്രധാനമന്ത്രിയുടെ ഓഫീസും ജൂലൈ 9 ന് ശേഷം പ്രതിഷേധക്കാർ ഒഴിച്ചുകൊടുത്തിരുന്നു. എന്നാൽ അതിന് ശേഷവും ഗൾഫേസിലെ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലെ ചില മുറികൾ അവർ കയ്യടക്കിയിരുന്നു.

    നിലവിലെ സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ പരാതികളും പരിഹരിക്കുന്നതിന് വിശാലമായ കൂടിയാലോചനകളിൽ ഏർപ്പെടാൻ ശ്രീലങ്കയിലെ യു.എൻ. ഉന്നത ഉദ്യോഗസ്ഥൻ രാജ്യത്തെ എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടതായി യുഎൻ മേധാവിയെ പ്രതിനിധീകരിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

    Summary: Dinesh Gunawardena sworn in as the new Prime Minister of Sri Lanka on July 22, Friday
    Published by:user_57
    First published: