നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കടലാനകളെ വേട്ടയാടുന്ന 'കൊലയാളി തിമിംഗലങ്ങൾ'; 155ഓളം വരുന്ന പുതിയ കൂട്ടത്തെ കണ്ടെത്തി

  കടലാനകളെ വേട്ടയാടുന്ന 'കൊലയാളി തിമിംഗലങ്ങൾ'; 155ഓളം വരുന്ന പുതിയ കൂട്ടത്തെ കണ്ടെത്തി

  ഒറിഗോണിന്റെയും സെന്‍ട്രല്‍ കാലിഫോര്‍ണിയയുടെയും തീരങ്ങള്‍ക്കിടയിലായിരുന്നു 155 തിമിംഗലങ്ങളെ കണ്ടത്.

  Image for representation/Shutterstock

  Image for representation/Shutterstock

  • Share this:
   കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ചാര തിമിംഗല കുഞ്ഞുങ്ങളെ പോലുള്ള വലിയ കടല്‍ സസ്തനികളെ വേട്ടയാടുന്ന കൊലയാളി തിമിംഗലങ്ങളുടെ ഒരു പുതിയ കൂട്ടത്തെ കണ്ടെത്തി. കൊലയാളി തിമിംഗലങ്ങള്‍ സാധാരണയായി സമുദ്രതീരത്ത് ജീവിക്കാറില്ലെങ്കിലും, യുഎസ്എയുടെയും കാനഡയുടെയും പടിഞ്ഞാറന്‍ തീരത്താണ് അല്‍പനേരത്തേക്ക് ഈ തിമിംഗല കൂട്ടങ്ങളെ കണ്ടെത്തിയത്. ഒറിഗോണിന്റെയും സെന്‍ട്രല്‍ കാലിഫോര്‍ണിയയുടെയും തീരങ്ങള്‍ക്കിടയിലായിരുന്നു 155 തിമിംഗലങ്ങളെ കണ്ടത്. അതില്‍ 26 എണ്ണത്തെ വാന്‍കൂവര്‍ ലാന്‍ഡിന് സമീപവും കണ്ടെത്തിയതായി ഹകൈമാഗസിന്‍ (hakaimagazine.com) റിപ്പോര്‍ട്ട് ചെയ്തു.

   "കൊലയാളി തിമിംഗലങ്ങള്‍ സാധാരണയായി ആഴത്തിലുള്ള വെള്ളമാണ് ഇഷ്ടപ്പെടുന്നത്, അതിനാല്‍ അവ തീരത്ത് നിന്ന് വളരെയകലെയുള്ള സമൃദ്ധിയുള്ള സമുദ്രപാറക്കെട്ട് പ്രദേശങ്ങളിലാണ് പൊതുവെ കാണപ്പെടാറുള്ളത്. സമുദ്രപാറക്കെട്ടിലെ പ്രദേശങ്ങളില്‍ ഈ തിമിംഗലങ്ങള്‍ക്ക് വേണ്ട ആഹാരങ്ങമുണ്ട്. കൂടാതെ മറ്റ് സമുദ്രജീവികളെയും അവിടം ആകര്‍ഷിക്കാറുണ്ട്" കണ്ടെത്തലുകളെക്കുറിച്ച് വിശദീകരിച്ച മുഖ്യ ഗവേഷകന്‍ ജോഷ് ഡി. മക്ഇന്നസ് പറഞ്ഞു.

   യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് എടുത്ത പുതിയ തിമിംഗല കൂട്ടങ്ങളുടെ 100,000-ത്തോളം ഫോട്ടോകള്‍ ഗവേഷണ സംഘം വിശകലനം ചെയ്തു. അതിലൂടെ ഓരോ തിമിംഗലത്തെയും എവിടെയാണ് കണ്ടതെന്നും ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്നും ഉറപ്പിച്ചു. തീരദേശത്തും പുറം തീരങ്ങളിലുമുള്ള ഈ തിമിംഗലങ്ങള്‍ - പോര്‍പോയ്‌സ്, ഹാര്‍ബര്‍ സീല്‍ തുടങ്ങിയ ചെറിയ സസ്തനികളെ ഇരയാക്കുന്ന വലിയ കൊലയാളി തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്ന് നേരത്തെ തന്നെ കണക്കാക്കപ്പെട്ടിരുന്നു. എങ്കിലും, കൊലയാളി തിമിംഗല കുടുംബത്തില്‍ മുമ്പ് വിചാരിച്ചതിലും കൂടുതല്‍ ശാഖകള്‍ ഉണ്ടെന്ന് ഈ കണ്ടെത്തലുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

   ഈ പുതിയ തിമിംഗല കൂട്ടങ്ങളുടെ പ്രധാന ഇരകള്‍ എലിഫന്റ് സീല്‍സ്, ചാര തിമിംഗലക്കുഞ്ഞുങ്ങൾ, കടലാനകള്‍ തുടങ്ങിയവയാണ്. പസഫിക് സമുദ്രത്തില്‍ നിന്ന് സ്രാവുകളെ ഭക്ഷിക്കുന്ന അജ്ഞാത കൊലയാളി തിമിംഗലങ്ങളെയും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ പുതിയ തിമിംഗല കൂട്ടങ്ങളുമായി ഇതിന് ചില സാമ്യതകള്‍ ഉണ്ടായിരുന്നെങ്കിലും, ഗവേഷകര്‍ക്ക് ആ തിമിംഗലങ്ങള്‍ ഏത് വിഭാഗമാണെന്ന് കൃത്യമായി അറിയില്ലായിരുന്നു.

   വടക്കുപടിഞ്ഞാറന്‍ പസഫിക് തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ തിമിംഗല കൂട്ടങ്ങള്‍ തങ്ങളുടെ മറ്റ് കൂട്ടങ്ങളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന സ്വരഭാഷകള്‍ (തിമിംഗലങ്ങളുടെ) മറ്റ് തീരദേശ തിമിംഗലങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടി. ഈ തിമിംഗലങ്ങളില്‍ ചിലതിനെക്കുറിച്ച് ധാരാളം വിവരങ്ങള്‍ ലഭ്യമല്ലാത്തതുക്കൊണ്ട് പുതിയ കണ്ടെത്തലുകള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് മക്ഇന്നസ് പറഞ്ഞു. പുതിയ കണ്ടെത്തലുകള്‍ തന്റെ ടീമിന്റെ ഭാവി ഗവേഷണത്തിനുള്ള അടിത്തറയാകുമെന്നും അത് ഒരു വലിയ ഗവേഷണത്തിന്റെ ആദ്യ അധ്യായം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവറിലും കെലോനയിലും കാമ്പസുകളുള്ള ഒരു പൊതു ഗവേഷണ സര്‍വ്വകലാശാലയാണ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (യുബിസി). 1908 ല്‍ സ്ഥാപിതമായ യുബിസി ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴയ സര്‍വകലാശാലയാണ്. കാനഡയിലെ മികച്ച മൂന്ന് സര്‍വകലാശാലകളില്‍ ഈ യുബിസി സ്ഥാനം പിടിച്ചിട്ടുണ്ട്. 600 മില്യണ്‍ ഡോളര്‍ വാര്‍ഷിക ഗവേഷണ ബജറ്റില്‍, യുബിസി പ്രതിവര്‍ഷം 8,000 പ്രോജക്റ്റുകള്‍ക്ക് പണം നല്‍കുന്നുണ്ട്.
   Published by:Jayesh Krishnan
   First published:
   )}