• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫുട്ബോൾ താരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം

news18india
Updated: July 6, 2018, 10:33 AM IST
ഫുട്ബോൾ താരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു മരണം
news18india
Updated: July 6, 2018, 10:33 AM IST
ബാങ്കോക്: തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ടു പോയ ഫുട്ബോൾ താരങ്ങളായ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒരാൾ മരിച്ചു. തായ് മുൻ നാവികസേന ഉദ്യോഗസ്ഥൻ സമൻ ഗുനാൻ ആണ് മരിച്ചത്. ഗുഹയിൽ എയർ ടാങ്ക് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ ശ്വാസം കിട്ടാതെയായിരുന്നു മരണം. അതേസമയം, മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഗുഹയിൽ കുടുങ്ങിയവരെ വെള്ളം വറ്റിച്ച് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

ഗുഹയിൽ നിലവില്‍ 34 സെന്‍റിമീറ്റര്‍ ആഴത്തിലാണ് വെള്ളമുള്ളത്. മഴ പെയ്തു തുടങ്ങിയാൽ ഇത് വീണ്ടും വർദ്ധിക്കും. അതുകൊണ്ട് തന്നെ കാലവര്‍ഷത്തിന് മുമ്പ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തടസങ്ങള്‍ മറികടന്ന് രക്ഷാസേനയ്ക്ക് കുട്ടികളുടെ അടുത്തേക്കെത്തണമെങ്കില്‍ ഇനിയും ആറു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മഴ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനങ്ങൾ. അങ്ങനെയെങ്കിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും.

ഈ സാഹചര്യത്തിൽ കുട്ടികളെയും കോച്ചിനെയും ഡൈവിംഗില്‍ പരിശീലിപ്പിച്ച് പുറത്തെത്തിക്കുക, ഗുഹയില്‍ നിന്ന് കഴിയുന്നിടത്തോളം വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുക, സമാന്തരമായി തുരങ്കം സൃഷ്ടിച്ച് രക്ഷാപ്രവർത്തനം നടത്താനുള്ള സാധ്യത പരിശോധിക്കുക, കുട്ടികളെ ആരോഗ്യവാന്മാരാക്കി ഗുഹയ്ക്കുള്ളില്‍ തന്നെ നിലനിര്‍ത്തി വെള്ളം താഴ്ന്നതിനു ശേഷം മാത്രം പുറത്തേക്കെത്തിക്കുക എന്നിവയിൽ ഏതെങ്കിലും സാധ്യതകളാണ് രക്ഷാപ്രവർത്തകർ പരിശോധിക്കുന്നത്.
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍