• HOME
 • »
 • NEWS
 • »
 • world
 • »
 • Taliban Ban | താടിവെട്ടുന്നത് മുതൽ പട്ടം പറത്തൽ വരെ അരുത്; താലിബാൻ സർക്കാർ വിലക്കുകൾ

Taliban Ban | താടിവെട്ടുന്നത് മുതൽ പട്ടം പറത്തൽ വരെ അരുത്; താലിബാൻ സർക്കാർ വിലക്കുകൾ

മുന്‍പ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ഭരണകാലത്ത്, താലിബാന്‍ ഇസ്ലാമിന്റെ കടുത്ത വ്യാഖ്യാനമായിരുന്നു പിന്തുടര്‍ന്നിരുന്നത്.

A Taliban fighter checks an Afghan man at the entrance of the Wazir Akbar Khan mosque in Kabul on September 17, 2021. (AFP)

A Taliban fighter checks an Afghan man at the entrance of the Wazir Akbar Khan mosque in Kabul on September 17, 2021. (AFP)

 • Last Updated :
 • Share this:
  കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തെക്കന്‍ അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയിലെ ബാര്‍ബര്‍ഷോപ്പുകളില്‍ താടി വടിക്കുകയോ വെട്ടുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ് താലിബാന്‍ സര്‍ക്കാര്‍. ശരീഅത്ത് അല്ലെങ്കില്‍ ഇസ്ലാമിക നിയമത്തിന് അനുസൃതമാണ് പുതിയ ഉത്തരവ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഹെല്‍മണ്ട് പ്രവിശ്യയിലെ നടപ്പില്‍ വരുത്തിയ ഉത്തരവ് പ്രവിശ്യാ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹിലെ സര്‍ക്കാരിന്റെ സദാചാര വകുപ്പ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നത് ആരായാലും ശിക്ഷിക്കപ്പെടുമെന്ന് താലിബാന്‍ മത പോലീസ് പറഞ്ഞു. പരാതിപ്പെടാന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രവിശ്യയിലെ സലൂണുകള്‍ക്കുമുന്നില്‍ പതിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.

  മുന്‍പ് അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ഭരണകാലത്ത്, താലിബാന്‍ ഇസ്ലാമിന്റെ കടുത്ത വ്യാഖ്യാനമായിരുന്നു പിന്തുടര്‍ന്നിരുന്നത്. ആഗസ്ത് 15 ന് കാബൂളിനെ കീഴടക്കി വീണ്ടും രാജ്യം പിടിച്ചെടുത്ത ശേഷം, 1990 കളുടെ അവസാനത്തില്‍ അവര്‍ നടത്തിയിരുന്നത് പോലെയുള്ള കര്‍ശനമായ ഭരണം പുനസൃഷ്ടിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
  താടി വെട്ടുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്ന ഉത്തരവ് ഇത്തരത്തില്‍ ഇത് ആദ്യത്തേതല്ല. ഈ ഭരണകൂടം അധികാരത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കും അഫ്ഗാന്‍ സംസ്‌കാരത്തിനും പരമ്പരാഗത വിനോദങ്ങള്‍ക്കുമെതിരെ ഒന്നിലധികം ഉത്തരവുകള്‍ ഇതിനോടകം തന്നെ കൊണ്ടുവന്നിട്ടുണ്ട്.

  നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേകസംഘങ്ങളെ നിയോഗിച്ചതായി താലിബാന്‍ അംഗങ്ങള്‍ കടയുടമകളെ ഭീഷണിപ്പെടുത്തി. താടിയും മുടിയും വെട്ടുന്നതില്‍ ശരീഅത്ത് നിയമം പിന്തുടരാനും അമേരിക്കന്‍ രീതിയിലുള്ള താടിവെട്ട് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്തായി അഫ്ഗാന്‍ ജനതക്ക് മേല്‍ താലിബാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ചില വിലക്കുകള്‍ ഇവയൊക്കെയാണ്:
  സംഗീതവും സ്ത്രീ ശബ്ദങ്ങളും കാണ്ഡഹാര്‍ പ്രവിശ്യയിലെ ടെലിവിഷന്‍, റേഡിയോ ചാനലുകളില്‍ സംഗീതവും സ്ത്രീ ശബ്ദങ്ങളും താലിബാന്‍ നിരോധിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം ചില മാധ്യമങ്ങള്‍ക്ക് അവരുടെ വനിതാ ആങ്കര്‍മാരെ അടക്കം നീക്കം ചെയ്യേണ്ടതായി വന്നിരുന്നു. താലിബാന്‍ ഭരണത്തിലേറിയ ശേഷം നിരവധി വനിതാ ജീവനക്കാരോട് അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും, താലിബാന്‍ സ്ത്രീകള്‍ക്ക് ജോലി തുടരാന്‍ അനുവദിക്കുമെന്നും ഇസ്ലാമിക നിയമപ്രകാരം പഠിക്കാന്‍ അനുവദിക്കുമെന്നുമാണ് ഉറപ്പുനല്‍കുന്നത്.

  സംഗീതോപകരണങ്ങള്‍

  അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ സംഗീതം നിറുത്തലാക്കി. താലിബാന്‍ ഭരണത്തിലേറിയതിന് പിറകെ കാബൂളിലെ നാഷണല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പിയാനോയും ഡ്രം സെറ്റും ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ താലിബാന്‍ നശിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
  ഈ ദൃഷ്യങ്ങള്‍ പങ്കുവെച്ച അക്കൗണ്ട് പിന്നീട് ട്വിറ്ററില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ഗായകന്‍ ആര്യന്‍ ഖാന്‍ പങ്കുവച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കേടായ പിയാനോയും തകര്‍ന്ന ഡ്രമ്മുകളും കാണിക്കുന്നു. അതേസമയം, പല വിവാഹ ഹാളുകളും അവരുടെ ഒത്തുചേരലുകളില്‍ സംഗീതവും സര്‍ക്കാര്‍ വിലക്കി. സംഗീതജ്ഞര്‍ പ്രകടനം നടത്താന്‍ ഭയന്നു.

  ഐപിഎല്‍

  ഇപ്പോള്‍ യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2021 മത്സരങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ ടെലികാസ്റ്റ് ചെയ്യില്ല. മുന്‍കാലങ്ങളില്‍ സംഭവിച്ചത് പോലെ, പ്രോഗ്രാമിംഗ് സമയത്ത് സംപ്രേഷണം ചെയ്യാന്‍ സാധ്യതയുള്ള 'ഇസ്ലാം വിരുദ്ധ ഉള്ളടക്കങ്ങള്‍' കാരണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ അഫ്ഗാനിസ്ഥാന്‍, താലിബാന്റെ നിയന്ത്രണത്തിലാണ്. ഭരണകൂടം മിക്ക വിനോദങ്ങളും - പല കായിക വിനോദങ്ങളും, സ്ത്രീകള്‍ പങ്കെടുക്കുന്ന മത്സരങ്ങളും ഉള്‍പ്പെടെ - പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.

  ഇസ്ലാമിനെതിരായ ഉള്ളടക്കം കാരണം, പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നതും ഐപിഎല്‍ പ്രക്ഷേപണവുമെല്ലാം താലിബാന്‍ നിരോധിച്ചിരിക്കുന്നു എന്ന് മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജരും പത്രപ്രവര്‍ത്തകനുമായ എം ഇബ്രാഹിം മൊമാണ്ട് ട്വീറ്റ് ചെയ്തു.

  പട്ടം പറത്തല്‍

  പ്രാര്‍ത്ഥനയില്‍ നിന്നും മറ്റ് മതപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ വ്യതിചലിപ്പിച്ചതിന്റെ പേരില്‍ താലിബാന്‍ പട്ടം പറത്തുന്നത് നിരോധിച്ചു. അഫ്ഗാന്‍ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ 2003-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട നോവല്‍ 'ദി കൈറ്റ് റണ്ണര്‍' സിനിമയാക്കിയതിന് ശേഷം ഏറെ പ്രിയപ്പെട്ട ദേശീയ വിനോദം പ്രശസ്തി നേടിയിരുന്നു. ഇത് നിരോധിച്ചാല്‍ ജനങ്ങള്‍ കഷ്ടപ്പെടും. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇതിലാണ് അതിജീവനമാര്‍ഗം കണ്ടെത്തുന്നത്.

  സ്ത്രീകളുടെ കായിക വിനോദങ്ങള്‍

  പുതിയ താലിബാന്‍ സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീം ഉള്‍പ്പെടെയുള്ള അഫ്ഗാന്‍ വനിതകളെ കായിക മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്ന് ഹാര്‍ഡ്ലൈന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. വനിതാ കായിക പ്രവര്‍ത്തനം അനുയോജ്യമോ ആവശ്യമില്ലാത്തതോ ആയി കണക്കാക്കില്ല എന്ന് താലിബാന്‍ സാംസ്‌കാരിക കമ്മീഷന്റെ ഡെപ്യൂട്ടി ഹെഡ് അഹ്മദുല്ല വാസിക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  'സ്ത്രീകള്‍ ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ സ്ത്രീകളെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ''വാസിഖ് പറഞ്ഞു. ക്രിക്കറ്റില്‍, അവരുടെ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവര്‍ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാന്‍ ഇസ്ലാം അനുവദിക്കുന്നില്ല.
  Published by:Jayashankar AV
  First published: