• HOME
  • »
  • NEWS
  • »
  • world
  • »
  • 'മൂന്നാം അങ്കത്തിന് തയാർ'; 2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

'മൂന്നാം അങ്കത്തിന് തയാർ'; 2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥിത്വമെന്ന് ട്രംപ്

  • Share this:
ഫ്ലോറിഡ: 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. അമേരിക്കയെ ഉന്നതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥിത്വമെന്ന് ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ''ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും''- അദ്ദേഹം പറഞ്ഞു.

'ഡൊണാള്‍ഡ് ജെ ട്രംപ് ഫോര്‍ പ്രസിഡന്റ് 2024' എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച ട്രംപിന്റെ അണികള്‍ കഴിഞ്ഞ ദിവസം സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്.

Also Read- റഷ്യൻ മിസൈൽ പോളണ്ടിൽ പതിച്ച് രണ്ട് മരണം; സൈന്യത്തോട് സജ്ജമായിരിക്കാൻ നാറ്റോ

എന്നാൽ, ഒരാഴ്ചമുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ട്രംപ് തെരഞ്ഞെടുത്ത ദുര്‍ബലരായ സ്ഥാനാർഥികളാണ് പരാജയകാരണം എന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെയുള്ള ട്രംപിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം.

ഇടക്കാല തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടാണ് ട്രംപ് ഇത്രയും നേരത്തെ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read- ശസ്ത്രക്രിയക്ക് പിന്നാലെ വനിതാ ഫുട്‌ബോള്‍ താരത്തിന്റെA മരണം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ജനകീയനായ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും, ട്രംപ് ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സുമെല്ലാം സ്ഥാനാര്‍ത്ഥിത്വത്തില്‍ വെല്ലുവിളിയാവുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയ്ക്കുള്ളിൽ ട്രംപിനെക്കാൾ പിന്തുണ ഡിസാൻറ്റീസിനെന്നാണ് സർവേ ഫലങ്ങൾ.
Published by:Rajesh V
First published: