• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യൂറോപ്പിന് കീഴടങ്ങരുത്; ഹാർലിയോട് ട്രംപ്

news18
Updated: June 29, 2018, 11:59 AM IST
യൂറോപ്പിന് കീഴടങ്ങരുത്; ഹാർലിയോട് ട്രംപ്
news18
Updated: June 29, 2018, 11:59 AM IST
വാഷിംഗ്ടൺ: ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സണിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പിൽ നിർമാണശാല തുറക്കാനുള്ള ഹാർലിയുടെ നീക്കത്തിനെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ഈ നീക്കം ഉപേക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

യൂറോപ്യൻ ഉൽപ്പന്നങ്ങൾക്കു മേൽ അധിക ഇറക്കുമതി തീരുവ ചുമത്തിയതിന് പകരമായി ഹാർലി ഡേവിഡ്സൺ ബൈക്കുകൾ അടക്കമുളള യുഎസ് ഉത്പന്നങ്ങൾക്കു മേൽ യൂറോപ്യൻ യൂണിയനും ഇറക്കുമതി നികുതി ഉയർത്തിയിരുന്നു. ഒരു ബൈക്കിന് ശരാശരി 2200 ഡോളർ അധിക നികുതി വന്നതോടെ യൂറോപ്പിൽ വിൽക്കാനുള്ള ബൈക്കുകളുടെ ഉത്പാദനം ഭാഗികമായെങ്കിലും യുഎസിന് പുറത്തേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചു.

ഈ നീക്കത്തിനെതിരെയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. താൻ ഹാർലിയുടെ നേട്ടത്തിനായി മറ്റുരാജ്യങ്ങളുമായി നടത്തിയ ഇടപെടൽ ട്രംപ് ചൂണ്ടിക്കാട്ടി. യൂറോപ്പിന് കീഴടങ്ങരുതെന്നും ട്രംപ് ആവശ്യപ്പെട്ടു.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍