• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അവൾ എന്‍റെ തരക്കാരിയല്ല' - തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച കോളമിസ്റ്റിനെതിരെ ട്രംപ്

തനിക്ക് ഈ സ്ത്രീയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

news18
Updated: June 25, 2019, 12:20 PM IST
'അവൾ എന്‍റെ തരക്കാരിയല്ല' - തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച കോളമിസ്റ്റിനെതിരെ ട്രംപ്
യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
  • News18
  • Last Updated: June 25, 2019, 12:20 PM IST IST
  • Share this:
വാഷിംഗ്ടൺ: തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച മാഗസിൻ അഡ്വൈസ് കോളമിസ്റ്റിനെ പൂർണമായും തള്ളിക്കൊണ്ട് യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. 1990ൽ ന്യൂയോർക്കിലെ ഡിപ്പാർട്മെന്‍റ് സ്റ്റോറിലെ ഡ്രസിംഗ് മുറിയിൽ വെച്ച് ലൈംഗികമായി ആക്രമിച്ചെന്ന് ആയിരുന്നു പരാതി. എന്നാൽ, ഈ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച ഡൊണാൾഡ് ട്രംപ് 'അവൾ എന്‍റെ തരക്കാരിയല്ലെ'ന്നാണ് പറഞ്ഞത്.

പൊളിറ്റിക്കൽ ന്യൂസ് ഔട്ട്ലെറ്റ് ആയ ദ ഹില്ലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ട്രംപിനെതിരെ ഇ ജീൻ കാരോൾ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇ ജീൻ കാരോളിന്‍റെ പുതിയ പുസ്തകത്തിൽ 1990ൽ നടന്ന ലൈംഗിക ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു.

"ഞാൻ എല്ലാ ബഹുമാനത്തോടെയും കൂടിയാണ് ഇത് പറയുന്നത്. ഒന്നാമത്, അവർ എന്‍റെ ടൈപ്പല്ല. രണ്ടാമത്, ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ഒരിക്കലും സംഭവിക്കില്ല, ഓക്കേ" - ഓവൽ ഓഫീസിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കാരോൾ പൂർണമായും കള്ളം പറയുകയാണെന്നും ട്രംപ് ആരോപിച്ചു. തനിക്ക് ഈ സ്ത്രീയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു.

പ്രതിസന്ധികാലത്ത് ചീഫ് വിപ്പിനെ വച്ച് സർക്കാരിന്റെ ധൂർത്ത്; അഞ്ചുകോടിയുടെ അധിക ചെലവ്

കഴിഞ്ഞയാഴ്ച ന്യൂയോർക്ക് മാഗസിൻ പുറത്തിറക്കിയ കാരോളിന്‍റെ പുസ്തകത്തിൽ ആയിരുന്നു ട്രംപിനെതിരായ ആരോപണം. പ്രസിഡന്‍റ് ആകുന്നതിനു മുമ്പ് ട്രംപ് ലൈംഗികമായി മോശമായി പെരുമാറി എന്ന് ആരോപിച്ച പതിനാറാമത്തെ സ്ത്രീ ആയിരുന്നു അവർ.

"വസ്ത്രം മാറുന്ന മുറി അടഞ്ഞ സമയത്ത് ആയിരുന്നു അത്, അദ്ദേഹം എന്‍റെ അടുത്തേക്ക് വന്നു, ഭിത്തിയിലേക്ക് എന്നെ തള്ളിനിർത്തി, കുറച്ച് മോശമായി എന്‍റെ തലയിൽ ഇടിച്ചു, അദ്ദേഹത്തിന്‍റെ വായ എന്‍റെ ചുണ്ടുകൾക്കടുത്തേക്ക് കൊണ്ടുവന്നു" - കാരോൾ എല്ലെ മാഗസിനിൽ എഴുതി.തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാന്‍റിന്‍റെ സിപ് അഴിച്ച ട്രംപ് തന്നിലേക്ക് കൂടുതൽ തീക്ഷ്ണമായി അടുത്തെന്നും ഒരുവിധത്തിൽ ട്രംപിനെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നെന്നും കാരോൾ കുറിച്ചു. അതേസമയം, അനന്തരഫലങ്ങളെക്കുറിച്ച് പേടിയുണ്ടായിരുന്നതിനാൽ താൻ ഒരിക്കലും പൊലീസിനെ സമീപിച്ചില്ലെന്നും കാരോൾ വ്യക്തമാക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍