• HOME
  • »
  • NEWS
  • »
  • world
  • »
  • വൈറ്റ് ഹൗസിൽ ദീപം തെളിച്ചു, ദീപാവലി ആശംസകൾ നേ‍‍‍ര്‍ന്ന് ഡൊണാൾഡ് ട്രംപ്

വൈറ്റ് ഹൗസിൽ ദീപം തെളിച്ചു, ദീപാവലി ആശംസകൾ നേ‍‍‍ര്‍ന്ന് ഡൊണാൾഡ് ട്രംപ്

"ദീപാവലി ആഘോഷിക്കാൻ വെളിച്ചം തെളിക്കുമ്പോൾ, നമ്മുടെ രാഷ്ട്രം തിളങ്ങുന്നു എല്ലാ ആളുകൾക്കും മതസ്വാതന്ത്ര്യത്തിന്റെ ഒരു ദീപം തെളിക്കാം"- ട്രംപ് പറഞ്ഞു.

trump diwali

trump diwali

  • Last Updated :
  • Share this:
    വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ദീപം തെളിച്ചു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ദീപാവല ആഘോഷിച്ചു. "ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഊഷ്മളമായ ആശംസകൾ. തിന്മയുടെ മേൽ നന്മയുടെ ആത്മീയ വിജയത്തിന്റെ സ്മരണയാണ് ദീപാവലി, ഇരുട്ടിന് മേലുള്ള വെളിച്ചവും അജ്ഞതയ്ക്കു മേലുള്ള അറിവുമാണ് ഈ ഉൽസവത്തിന്‍റെ സന്ദേശം. ജോലിസ്ഥലങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ദീപങ്ങൾ കത്തിക്കുമ്പോൾ, അവരുടെ ഊഷ്മളതയും വിശ്വാസവും പാരമ്പര്യവും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രത്യാശയെയും ഭക്തിയെയും ഓർമ്മപ്പെടുത്തുന്നു, ”വൈറ്റ് ഹൌസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

    “അമേരിക്ക ഏറെ വിശ്വസ്തതയുള്ള രാജ്യമാണ്, എല്ലാ അമേരിക്കക്കാർക്കും അവരുടെ മനസാക്ഷിക്ക് അനുസൃതമായി ജീവിക്കാനും ആരാധിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ സംരക്ഷിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ദീപാവലി ആഘോഷിക്കാൻ വെളിച്ചം തെളിക്കുമ്പോൾ, നമ്മുടെ രാഷ്ട്രം തിളങ്ങുന്നു എല്ലാ ആളുകൾക്കും മതസ്വാതന്ത്ര്യത്തിന്റെ ഒരു ദീപം തെളിക്കാം"- ട്രംപ് പറഞ്ഞു.

    "ഈ വർഷം, ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ഒരുമയ്ക്കും പിന്തുണയ്ക്കും നന്ദി പറയാനും ഞങ്ങൾ പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. ദീപാവലി ആഘോഷിക്കുന്ന ഒരു സന്തോഷകരമായ അവസരത്തിൽ സമ്പന്നമായ പുതിയ തുടക്കം ഉണ്ടാകട്ടെയെന്ന് അമേരിക്കയിലും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് പ്രഥമ വനിതയും ഞാനും ആശംസിക്കുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു.

    "ഇരുട്ടിനെതിരായ വെളിച്ചത്തിന്റെ വിജയം, തിന്മയുടെ മേൽ നന്മയുടെ വിജയം, അറിവില്ലായ്മയ്ക്കുമേൽ അധീശത്വം നേടുന്ന അറിവ്"- ഇതാണ് ദീപാവലി മുന്നോട്ടുവെക്കുന്ന സന്ദേശം. ഈ ദിനത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ അവരുടെ വീടുകൾ അലങ്കരിക്കുകയും സമ്മാനങ്ങൾ കൈമാറുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.
    Published by:Anuraj GR
    First published: