ഒടുവിൽ ട്രംപ് വഴങ്ങുന്നു; അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിര്‍ദേശം
ഒടുവിൽ ട്രംപ് വഴങ്ങുന്നു; അധികാര കൈമാറ്റത്തിന് വൈറ്റ്ഹൗസിന് നിര്‍ദേശം
Donald Trump Finally Agrees to Joe Biden Transition But Refuses to Concede| അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാൻ മടിച്ചുനിൽക്കുന്ന ഡൊണാള്‍ഡ് ട്രംപ്, നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.
ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തുടര്‍ച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാന്‍ തയാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്.
ട്രംപിന്റെ തീരുമാനത്തെ ബൈഡന് ക്യാമ്പ് സ്വാഗതം ചെയ്യുകയും ചെയ്തു.
...fight, and I believe we will prevail! Nevertheless, in the best interest of our Country, I am recommending that Emily and her team do what needs to be done with regard to initial protocols, and have told my team to do the same.
നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. എന്നാൽ, ഇപ്പോഴും പരാജയം സമ്മതിക്കാൻ വിസമ്മതിക്കുന്ന ട്രംപ്, ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.