• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ന്യൂയോര്‍ക്ക് ടൈംസിന് വ്യാജവാര്‍ത്താ പുരസ്‌കാരം പ്രഖ്യാപിച്ച് ട്രംപ്

news18
Updated: February 19, 2018, 9:56 PM IST
ന്യൂയോര്‍ക്ക് ടൈംസിന് വ്യാജവാര്‍ത്താ പുരസ്‌കാരം പ്രഖ്യാപിച്ച് ട്രംപ്
news18
Updated: February 19, 2018, 9:56 PM IST
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാധ്യമങ്ങളോടുള്ള അനിഷ്ടം തെരഞ്ഞെടുപ്പ് പ്രചരണ സമയം മുതല്‍ തന്നെ പരസ്യമായ കാര്യമാണ്. താന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് താത്പ്പര്യമില്ലെന്നാണ് പ്രസിഡന്റിന്റെ ആരോപണം. മാധ്യമങ്ങള്‍ക്കെതിരായ തന്റെ കടുത്ത പ്രതിഷേധം വീണ്ടും പ്രകടമാക്കിയിരിക്കുകയാണ് ട്രംപ്. ഇത്തവണ വ്യാജവാര്‍ത്താ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചാണ് മാധ്യമങ്ങളോടുള്ള അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പുരസ്‌കാര പ്രഖ്യാപനം. പ്രസിഡന്റിന്റെ വ്യാജവാര്‍ത്താ പുരസ്‌കാരം നേടിയത് യു.എസിലെ മുന്‍നിര പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ്. എ.ബി.സി ന്യൂസ്, സി.എന്‍.എന്‍, ടൈം, വാഷിങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങള്‍ക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ട്. മികച്ച മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും യു.എസിലെ നീതിയില്ലാത്ത അഴിമതി നിറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള പുരസ്‌കാരമാണിതെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. തന്റെ ഭരണത്തിന്‍ കീഴില്‍ അമേരിക്ക ഉന്നതങ്ങളിലേക്ക് പോകുകയാണ്. നിക്ഷേപങ്ങളും തൊഴിലവസരങ്ങളും കൂടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ഇത്തരം മാധ്യമങ്ങള്‍ക്കാകുന്നില്ലെന്നും ട്രംപ് ആരോപിക്കുന്നു.

പ്രസിഡന്റിന്റെ പുരസ്‌കാര പട്ടികയില്‍ ഉള്‍പ്പെട്ട മാധ്യമങ്ങളെ വ്യാജ മാധ്യമങ്ങളെന്നാണ് അദ്ദേഹം തുടക്കം മുതല്‍ വിളിക്കുന്നത്. പ്രസിഡന്റെ് തെരഞ്ഞെടുപ്പിന്റെ പ്രചരണസമയം മുതല്‍ തന്നെ ഇവയില്‍ മിക്ക മാധ്യമങ്ങളുമായി അദ്ദേഹം ഉടക്കിലുമായിരുന്നു. ഇതിനൊക്കെ പുറമെയാണ് ഇപ്പോള്‍ വ്യാജവാര്‍ത്താ പുരസ്‌കാര പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
First published: January 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍