Nobel Peace Prize | 'കൂട്ടക്കുരുതി' അവസാനിപ്പിക്കുന്ന തനിക്ക് തന്നെയാണ് സമാധാനത്തിനുള്ള നൊബേലെന്ന് ഡൊണാള്‍ഡ് ട്രംപ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യാൻ ദേശീയ രാഷ്ട്രീയക്കാർ, പ്രൊഫസർമാർ, മുൻ സമ്മാനജേതാക്കൾ എന്നിവരുൾപ്പെടെയുള്ള പൊതുവ്യക്തികൾക്ക് അർഹതയുണ്ട്.

News18 Malayalam | news18
Updated: September 21, 2020, 7:29 AM IST
Nobel Peace Prize | 'കൂട്ടക്കുരുതി' അവസാനിപ്പിക്കുന്ന തനിക്ക് തന്നെയാണ് സമാധാനത്തിനുള്ള നൊബേലെന്ന് ഡൊണാള്‍ഡ് ട്രംപ്
News18 Malayalam
  • News18
  • Last Updated: September 21, 2020, 7:29 AM IST
  • Share this:
വാഷിംഗ്ടൺ: ഇത്തവണത്തെ നൊബേൽ സമ്മാനം തനിക്ക് തന്നെയെന്ന് ഉറപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നോർത്ത് കരോലൈനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർബിയയും കൊസോവോയും തമ്മിലുള്ള കൂട്ടക്കുരുതി അവസാനിപ്പിക്കുന്ന തനിക്കായിരിക്കും സമാധാനത്തിനുള്ള നൊബേൽ സമ്മാനമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

കഴിഞ്ഞയിടെ ഇസ്രയേലും യുഎഇയുമായി സമാധാനക്കരാർ ഒപ്പിടാൻ മധ്യസ്ഥത വഹിച്ചതിന് നോർവേ പാർലമെന്റ് അംഗം ട്രംപിനെ നൊബേലിന് ശുപാർശ ചെയ്തിരുന്നു. പാർലമെന്റ് അംഗമായ ക്രിസ്റ്റ്യൻ ടൈബ്രിങ് ജെഡെയാണ് 2021ലെ നോബേലിന് ട്രംപിനെ ശുപാർശ ചെയ്തത്.

You may also like:യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകിയതിന് സദാചാരം പഠിപ്പിച്ച് സസ്പെൻഷൻ ഉത്തരവ് [NEWS]സൂപ്പർ ഓവറിൽ പഞ്ചാബിനെതിരെ ഡെല്‍ഹിക്ക് വിജയം [NEWS] ആ ഭാഗ്യശാലിയെ കണ്ടെത്തി; ബംപറടിച്ചത് 24 കാരനായ ദേവസ്വം ജീവനക്കാരന് [NEWS]

കൊസോവോ ലിബറേഷൻ ആർമി സെർബിയൻ സൈന്യവുമായുള്ള രക്തരൂക്ഷിതമായ പോരാട്ടം ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായിരുന്നു. ഈ മാസമാദ്യം വൈറ്റ് ഹൗസ് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക്കും കൊസോവോ പ്രധാനമന്ത്രി അവ്ദുള്ള ഹോതിയും തമ്മിൽ ചർച്ച നടത്തിയെങ്കിലും സമാധാനപരമായ മുന്നേറ്റം ചർച്ചയിലൂടെ നേടാൻ കഴിഞ്ഞില്ല.



സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി ആരെയെങ്കിലും നാമനിർദ്ദേശം ചെയ്യാൻ ദേശീയ രാഷ്ട്രീയക്കാർ, പ്രൊഫസർമാർ, മുൻ സമ്മാനജേതാക്കൾ എന്നിവരുൾപ്പെടെയുള്ള പൊതുവ്യക്തികൾക്ക് അർഹതയുണ്ട്.
Published by: Joys Joy
First published: September 21, 2020, 7:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading