വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനെ ആരെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക നടത്തിയ കമാൻഡോ റെയ്ഡിനിടെ അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് പുതിയ തലവനെ തിരഞ്ഞെടുത്തതായി വിരങ്ങൾ ഉണ്ടായിരുന്നു.
also read:വ്യഭിചാരത്തിനെതിരെ കർശന നിയമത്തിന് പ്രവർത്തിച്ചയാൾക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ
ഇതിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലായിരുന്നു ട്രംപിന്റെ പ്രതികരണം. 'ഐഎസിന് പുതിയ തലവൻ ഉണ്ടായിരിക്കുന്നു. അയാൾ ആരാണെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം'- എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ISIS has a new leader. We know exactly who he is!
— Donald J. Trump (@realDonaldTrump) November 1, 2019
അതേസമയം ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും അമേരിക്ക പുറത്തുവിട്ടിട്ടില്ല.
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിനുപിന്നാലെ പുതിയ തലവനായി അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈശിയെ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം ഐഎസ് വ്യക്തമാക്കി. ബാഗ്ദാദി കൊല്ലപ്പെട്ട വിവരവും ശബ്ദസന്ദേശത്തിലൂടെ ഐഎസ്. സ്ഥിരീകരിച്ചിരുന്നു.
പുതിയ തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്കറിയാമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Donald trump, Islamic state