ഫ്രണ്ട് ആയത് മൂന്നാഴ്ചത്തേക്കോ ? ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്തു

Donald Trump, White House Unfollow PM Modi on Twitter | വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

News18 Malayalam | news18-malayalam
Updated: April 29, 2020, 5:17 PM IST
ഫ്രണ്ട് ആയത് മൂന്നാഴ്ചത്തേക്കോ ? ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണ്‍ഫോളോ ചെയ്തു
Modi-trump
  • Share this:
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന അപൂര്‍വം ആളുകളിലൊരാളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായാണ് പലരും ഇതിനെ കണ്ടത്. എന്നാലിപ്പോള്‍ മോദിയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് വൈറ്റ് ഹൗസും അമേരിക്കൻ പ്രസിഡന്റും.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.

Best Performing Stories:സാലറി കട്ട്; ഹൈക്കോടതി ഉത്തരവ് മറികടക്കാൻ ഓർഡിനൻസുമായി സംസ്ഥാന സർക്കാർ [NEWS]''ഭക്തവിലാസം ലോഡ്ജിലെ 'മന്ത്രന്മാർ' മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ 4 കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്': കെ.എം. ഷാജി [NEWS]പെരിയ കേസിലെ അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് യാത്രയ്ക്ക് പണം അനുവദിച്ച് സർക്കാർ; വിമർശിച്ച് ഷാഫി പറമ്പിൽ [NEWS]

ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ചികിത്സയ്ക്കായുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കണമെന്ന ട്രംപിന്റെ ആവശ്യം പരിഗണിച്ച് ഇന്ത്യ കയറ്റുമതി നിയന്ത്രണത്തില്‍ ഇളവ് കൊണ്ടുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. അൺഫോളോ ചെയ്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണവും വന്നിട്ടില്ല.
First published: April 29, 2020, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading