• HOME
  • »
  • NEWS
  • »
  • world
  • »
  • DONALD TRUMPS NIECE MARY TRUMP LEVELS SCATHING CRITICISM OF PRESIDENT IN NEW BOOK

'അയാളൊരു കോമാളിയാണ്'; ഡോണാൾഡ് ട്രംപിനെതിരെ മരുമകൾ; ലോകത്തിലെ ഏറ്റവും അപകടകാരിയെന്നും പുസ്തകം

മേരി ട്രംപിനും സൈമൺ ആൻഡ് ഷൂസ്റ്ററിനും എതിരെ താൽക്കാലിക വിലക്ക് ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീംകോടതിയിൽ നിന്ന് നേടിയെങ്കിലും അപ്പീൽ കോടതി അടുത്ത ദിവസം തന്നെ പ്രസാധകനെതിരായ വിലക്ക് നീക്കിയിരുന്നു. മേരി ട്രംപിനെതിരെ വിലക്ക് ഇപ്പോഴും ഉള്ളതിനാൽ അവർക്ക് പരസ്യമായി അഭിപ്രായം പറയാൻ കഴിയില്ല.

പുസ്തകത്തിന്റെ കവർ, മേരി ട്രംപ്

പുസ്തകത്തിന്റെ കവർ, മേരി ട്രംപ്

  • News18
  • Last Updated :
  • Share this:
    വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ മേരി ട്രംപ്. 'കോമാളിത്തരവും മനപൂർവമായ അജ്ഞതയും' എന്നാണ് തന്റെ വരാനിരിക്കുന്ന പുസ്തകത്തിൽ മേരി ട്രംപ്
    ഡോണാൾഡ് ട്രംപിനെ വിശേഷിപ്പിക്കുന്നത്.

    'വളരെയധികവും ഒരിക്കലും മതിയാകില്ല; ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെയാണ് എന്റെ കുടുംബം സൃഷ്ടിച്ചത്' എന്നാണ് മേരി ട്രംപിന്റെ പുസ്തകത്തിന്റെ പേര്. കഴിഞ്ഞ മൂന്നു വർഷത്തെ അദ്ദേഹത്തിന്റെ ഭരണം വെച്ച് നോക്കുമ്പോൾ ഇനിയും മിണ്ടാതിരിക്കാൻ കഴിയില്ലെന്നാണ് മേരി ട്രംപ് പറയുന്നത്.

    "മുത്തച്ഛനെ പിന്തുടർന്ന് ഡോണാൾഡ് സഹോദരങ്ങളുടെ നിശ്ശബ്ദതയും നിഷ്ക്രിയത്വവും മൂലം എന്റെ പിതാവിനെ നശിപ്പിച്ചു. എന്റെ രാജ്യത്തെ കൂടി നശിപ്പിക്കാൻ അയാളെ അനുവദിക്കാൻ കഴിയില്ല" - തന്റെ പുസ്തകത്തിൽ മേരി ട്രംപ് എഴുതി. അതേസമയം, പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാൻ വൈറ്റ് ഹൗസ് തയ്യാറായില്ല.



    തന്റെ സ്വന്തം ഓർമകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുസ്തകത്തിലെ ചില ഭാഗങ്ങളെന്ന് മേരി ട്രംപ് പറയുന്നു. കൂടാതെ, ചില കുടുംബാംഗങ്ങളും മറ്റുള്ളവരും പറഞ്ഞ വിവരങ്ങൾ അനുസരിച്ച് ചിലതൊക്കെ പുനഃസൃഷ്ടിച്ചു. നിയമപരമായ രേഖകൾ, ബാങ്ക് രേഖകൾ, നികുതി അടച്ചത്, മറ്റ് രേഖകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഇത്.

    അംഗീകാരമുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് മേരി ട്രംപ്. താൻ ഹിലാരി ക്ലിന്റണാണ് വോട്ട് ചെയ്തതെന്നും 2016ലെ തെരഞ്ഞെടുപ്പ് രാത്രിയിൽ ട്രംപിന്റെ പാർട്ടിയിൽ താൻ പങ്കെടുത്തില്ലെന്നും മേരി ട്രംപ് പുസ്തകത്തിൽ വ്യക്തമാക്കുന്നു.

    തന്റെ അങ്കിൾ യു എസ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്നത് താനൊരിക്കലും കാര്യമായി പരിഗണിച്ചിരുന്നില്ലെന്നും മേരി ട്രംപ് പറയുന്നു. "ഡോണാൾഡ് ഇതൊരിക്കലും കാര്യമായി എടുക്കുമെന്ന് ഞാൻ കരുതിയില്ല" - മേരി ട്രംപ് പുസ്തകത്തിൽ എഴുതി. "തന്റെ ബ്രാൻഡിന് ഒരു സൗജന്യ പരസ്യം ചെയ്യൽ ആണ് അയാൾ ആഗ്രഹിച്ചത്".

    അയാളൊരു കോമാളിയാണെന്നും ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് തന്റെ ആന്റി മേരി ആൻ പറഞ്ഞിട്ടുണ്ടെന്നും മേരി ട്രംപ് കുറിക്കുന്നു. മുൻ ഫെഡറൽ ജഡ്ജിയാണ് മേരിയാൻ ട്രംപ്. മേരി ട്രംപിന്റെ പുസ്തകം സൈമൺ ആൻഡ് ഷൂസ്റ്റർ രണ്ടാഴ്ച നേരത്തെ, ജൂലൈ 14ന് പ്രസിദ്ധീകരിക്കും. പുസ്തകത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് കോടതിയിൽ പോരാട്ടം ശക്തമായതിനാൽ പുസ്തകത്തിന്റെ ഡിമാൻഡ് വർദ്ധിച്ചിരുന്നു. പ്രസാധകർ ഇതിനകം തന്നെ പുസ്തകത്തിന്റെ 75,000 കോപ്പികൾ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പുസ്തകം സംബന്ധിച്ച് കഴിഞ്ഞ മാസം മേരി ട്രംപ് പ്രഖ്യാപനം നടത്തിയതിനു ശേഷം ഡോണാൾഡ് ട്രംപിന്റെ ഇളയസഹോദരൻ റോബർട്ട് പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയാൻ നിയമനടപടിയുമായി രംഗത്ത് വന്നിരുന്നു.

    മേരി ട്രംപിനും സൈമൺ ആൻഡ് ഷൂസ്റ്ററിനും എതിരെ താൽക്കാലിക വിലക്ക് ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീംകോടതിയിൽ നിന്ന് നേടിയെങ്കിലും അപ്പീൽ കോടതി അടുത്ത ദിവസം തന്നെ പ്രസാധകനെതിരായ വിലക്ക് നീക്കിയിരുന്നു. മേരി ട്രംപിനെതിരെ വിലക്ക് ഇപ്പോഴും ഉള്ളതിനാൽ അവർക്ക് പരസ്യമായി അഭിപ്രായം പറയാൻ കഴിയില്ല.
    Published by:Joys Joy
    First published:
    )}