• HOME
  • »
  • NEWS
  • »
  • world
  • »
  • DONT ENCOURAGE CORRUPTED POLITICAL LEADERS PAKISTAN GOVERNMENT TO

അഴിമതിക്കാരുടെ വാർത്തകൾ കൊടുത്ത് പ്രോത്സാഹിപ്പിക്കരുത്; പാക് സർക്കാർ മാധ്യമങ്ങളോട്

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിചാരണ നേരിടുന്ന മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി എന്നിവരെ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം

ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാൻ

  • News18
  • Last Updated :
  • Share this:
    ഇസ്ലാമാബാദ്: അഴിമതിക്കേസുകളിൽ ജയിലിലായ രാഷ്ട്രീയക്കാരെ മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്ന് പാകിസ്ഥാൻ സർക്കാർ. ഇത്തരം ആളുകളുടെ വാർത്തകളോ അഭിമുഖങ്ങളോ നൽകുന്നത് തടയാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷത വഹിച്ച മന്ത്രിസഭായോഗം പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയോട് നിർദേശിച്ചു.

    അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിചാരണ നേരിടുന്ന മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരി എന്നിവരെ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

    അഴിമതിക്കേസിൽ ഏഴുവർഷം തടവുശിക്ഷ ലഭിച്ച ഷെരീഫ് 2018 ഡിസംബർ 24 മുതൽ ലഹോർ ജയിലിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഈ മാസം ഒന്നിന് അറസ്റ്റിലായ സർദാരിയും സഹോദരി ഫരിയാൽ തൽപുറും അഴിമതി വിരുദ്ധ കോടതിയിൽ വിചാരണ നേരിടുകയാണ്. നവാസ് ഷെരീഫും സർദാരിയും വിദേശയാത്രയ്ക്കായി 300 കോടിയോളം രൂപ ചെലവഴിച്ചതായി വിദ്യാഭ്യാസമന്ത്രി ഷഫ്ഖത് മെഹമൂദ് ചൂണ്ടിക്കാട്ടിയിരുന്നു.

    First published:
    )}