• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സിറിയയിൽ വീണ്ടും രാസായുധ ആക്രമണം; മരണം 70 കവിഞ്ഞു

news18
Updated: April 9, 2018, 7:50 PM IST
സിറിയയിൽ വീണ്ടും രാസായുധ ആക്രമണം; മരണം 70 കവിഞ്ഞു
news18
Updated: April 9, 2018, 7:50 PM IST
സിറിയയുടെ കിഴക്കൻ നഗരമായ ഘൗട്ടയിൽ റിബൽ ആസ്ഥാനത്ത് നടന്ന രാസായുധ ആക്രമണത്തിൽ 70ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് പ്രവ‌ർത്തിക്കുന്ന ദുരിതാശ്വാസ സംഘടനയും രക്ഷാ സേനയും നൽകിയ വിവരങ്ങൾ പ്രകാരമാണ്    ദുരന്ത വാർത്ത പുറത്ത് വന്നത്.

ഒരു ഡസനോളം കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവനില്ലാത്ത ശരീരങ്ങളും അവരിൽ ചിലരുടെ വായിൽ നിന്ന് നുരയും പതയും വരുന്നതുമായുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫെബ്രുവരിയിൽ റഷ്യൻ പിന്തുണയോടെ കിഴക്കൻ ഗൗട്ടയുടെ നിയന്ത്രണം പ്രസിഡന്റ് ബാഷർ അൽ-അസദ് തിരിച്ചുപിടിച്ചിരുന്നു.

തുടർന്നാണ് സർക്കാർ സേന വീണ്ടും ബോംബാക്രമണം നടത്തിയത്. വാ​യി​ൽ​നി​ന്ന്​ നു​ര​യും പ​ത​യു​മൊ​ലി​പ്പി​ച്ചു​കി​ട​ക്കു​ന്ന പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെതുൾ​പ്പെ​ടെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കി​യും വെ​ള്ള​മൊ​ഴി​ച്ച്​ ശ​രീ​രം ത​ണു​പ്പി​ച്ചും രാ​സാ​യു​ധ​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ വിീഡി​യോ​ക​ളും ​ പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയുടെ (എസ്എംഎസ്) കണക്കു പ്രകാരം 41 പേരാണ് മരിച്ചത്. എന്നാൽ സിറിയയിലെ വിമത മേഖലയിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് റെസ്ക്യൂ സർവീസ് ട്വിറ്റർ ഫീഡുകളിലൊന്നിൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് മരണസംഖ്യ 70 ൽ അധികമാണ്.

സി​വി​ലി​യ​ൻ​മാ​ർ​ക്കാ​യി നി​ർ​മി​ച്ച ബോം​ബ് ഷെ​ൽ​ട്ട​റി​നു സ​മീ​പ​മായി​രു​ന്നു രാ​സാ​യു​ധ പ്ര​യോ​ഗം. ഇ​തും ദു​ര​ന്ത​ത്തി​​​െൻറ വ്യാ​പ്തി കൂ​ട്ടി.അ​തേ​സ​മ​യം ഇൗ ​റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. റഷ്യൻ പിന്തുണയുള്ള സിറിയൻ ഭരണകൂടം ആക്രമണം നിഷേധിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് രാസായുധ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് വന്നത്. കിഴക്കൻ ഘൗട്ട നഗരമായ ഡൗമയിലെ കലാപകാരികളെ തകർത്തിരുന്നെന്നും ഇവരാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നുമാണ് സർക്കാർ വാദം.
First published: April 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍