HOME » NEWS » World » DR SANA RAMCHAND THE FIRST HINDU WOMAN CRACKS PAKISTAN CIVIL SERVICES EXAM GH

Sana Ramchand | പാകിസ്ഥാനിൽ ആദ്യമായി സിവിൽ സര്‍വീസ് പരീക്ഷ വിജയിച്ച് ഹിന്ദു യുവതി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

18,553 പേരാണ് സെൻട്രൽ സുപ്പീരിയർ സർവ്വീസ് പരീക്ഷ എഴുതിയത്.  ഇവരിൽ നിന്നും സെലക്ഷൻ കിട്ടിയ 221 പേരിൽ ഒരാളാണ് സന രാംചന്ദ്.

News18 Malayalam | news18-malayalam
Updated: May 12, 2021, 12:35 PM IST
Sana Ramchand | പാകിസ്ഥാനിൽ ആദ്യമായി സിവിൽ സര്‍വീസ് പരീക്ഷ വിജയിച്ച് ഹിന്ദു യുവതി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
Dr Sana Ramchand. Picture credits: ( Twitter/@DrSanaRamchand)
  • Share this:
ആദ്യമായി സെൻട്രൽ സുപ്പീരിയർ സർവ്വീസസ് പരീക്ഷയിൽ വിജയിച്ച് പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ ഇടം നേടി ഹിന്ദു യുവതി. ഡോക്ടറായ സന രാംചന്ദാണ് തിളക്കമേറിയ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്ന സിന്ധ് പ്രവിശ്യയിലെ ശിഖാർപൂർ ജില്ലയിൽ നിന്നുള്ള വനിതയാണ് സന.  18,553 പേരാണ് സെൻട്രൽ സുപ്പീരിയർ സർവ്വീസ് പരീക്ഷ എഴുതിയത്.  ഇവരിൽ നിന്നും സെലക്ഷൻ കിട്ടിയ 221 പേരിൽ ഒരാളാണ് സന രാംചന്ദ്. സൈക്കോളജിക്കൽ, മെഡിക്കൽ, ഓറൽ ടെസ്റ്റുകൾക്ക് ശേഷമാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്.

“സർവ്വ ശക്തനായ അല്ലാഹുവിന്റെ കൃപയാൽ സിഎസ്എസ് 2020 പരീക്ഷയിൽ വിജയിക്കുകയും പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. വിജയത്തിന്റെ എല്ലാ ബഹുമതിയും എന്റെ മാതാപിതാക്കൾക്ക് നൽകുന്നു” ഫലം വന്നതിന് ശേഷം സന ട്വിറ്ററിൽ കുറിച്ചു.

Also Read-ഇസ്രായേൽ നടത്തുന്നത് മനുഷ്യാവകാശ ലംഘനം; പലസ്‌തീനെതിരായ ആക്രമണത്തെ അപലപിച്ച് സിപിഎം

പാകിസ്ഥാൻ പൊലീസ് സർവ്വീസ്, ഫോറിൻ സർവ്വീസ് ഓഫ് പാകിസ്ഥാൻ തുടങ്ങിയ ഉയർന്ന സർവ്വീസുകളുടെ തുടർച്ചയാണ് പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്. അസിസ്റ്റന്റ് കമ്മീഷണറായി ആദ്യം നിയമനം നൽകുന്ന ഇവർക്ക് പിന്നീട് ജില്ലാ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ജില്ലാ കമ്മീഷണറായി സ്ഥാനക്കയറ്റം നൽകി വരുന്നു.

സിഎസ്എസ് പരീക്ഷ വിജയിച്ച് പാകിസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ ഇടം നേടുന്ന ആദ്യ ഹിന്ദു വനിതയാണ് സന രാംചന്ദ് എന്ന് ബിബിസി ഉറുദു വാണ് റിപ്പോർട്ട് ചെയ്തത്.  79 വനിതകളാണ് സെൻട്രൽ സുപ്പീരിയർ പരീക്ഷയിൽ വിജയച്ചത്. ഇവരെ അഡ്മിനിസ്ട്രേറ്റീസ് സർവ്വീസ് ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് നിയമിച്ചു. പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് മഹീൻ ഹസൻ എന്ന യുവതിയാണ്. ഇവർക്കും അഡ്മിനിസ്ട്രേറ്റീവ് സർവ്വീസാണ് ലഭിച്ചിരിക്കുന്നത്.

സിന്ധ് പ്രവിശ്യയിലെ ചന്ദക്ക് മെഡിക്കൽ കൊളേജിൽ നിന്നാണ് സന ചന്ദ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.കറാച്ചിയിലെ ആശുപത്രിയിൽ ഹൗസ് ജോബും പൂർത്തിയാക്കി. സിന്ധ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആൻഡ് ട്രൻസ്പെരൻ്റിൽ നിന്നും എഫ്സിപിഎസ് ചെയ്തുകൊണ്ടിരിക്കുന്ന സന അധികം വൈകാതെ സർജൻ ആയി യോഗ്യത നേടും.



രാഷ്ട്രീയ നേതാക്കളുൾപ്പടെ നിരവധി പേരാണ് സനയുടെ വിജയത്തിൽ ആശംസകളുമായി എത്തിയിരിക്കുന്നത്.“ഡോക്ടർ സന രാംചന്ദിന് അഭിനന്ദനങ്ങൾ, പാകിസ്ഥാനിലെ ഹിന്ദു വിഭാഗങ്ങളുടേതിന് എന്ന പോലെ രാജ്യത്തിനാകെ അഭിമാനകാരമായ നേട്ടമാണ് സന രാംചന്ദ് നേടിയിരിക്കുന്നത്” പാകിസ്ഥാൻ പീപ്പിൾ പാർട്ടിയുടെ മുതിന്ന നേതാവായ ഫർഹത്തുള്ള ബാബർ ട്വീറ്റ് ചെയ്തു.

“സിഎസ്എസ് 2020 പരീക്ഷ വിജയിച്ച് അസിസ്റ്റൻ്റ് കമ്മീഷണായി നിയമനം ലഭിച്ച ആദ്യ ഹിന്ദു വനിതയായ ഡോക്ടർ സന രാംചന്ദിനെ നമ്മുക്ക് അഭിനന്ദിക്കാം. ദിവസേന എന്ന രീതിയിൽ വരുന്ന അസാധാരണമായ വാർത്തകൾക്കിടെയാണ് ഇങ്ങനെയൊരു വാർത്തയും എത്തുന്നത്. എല്ലാ ഹിന്ദുക്കൾക്കും അഭിമാനമാണ് സനയുടെ നേട്ടം” സുമിത്ത് റാത്തോർ എന്നയാൾ ട്വീറ്റ് ചെയ്തു.
Published by: Asha Sulfiker
First published: May 12, 2021, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories