• HOME
  • »
  • NEWS
  • »
  • world
  • »
  • മാസ്കില്ല; മദ്യപിച്ച് ലക്കുകെട്ട് ബഹളം: യുവതിയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

മാസ്കില്ല; മദ്യപിച്ച് ലക്കുകെട്ട് ബഹളം: യുവതിയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

താൻ വളരെയധികം മദ്യപിച്ചതിനാലും ഭക്ഷണം കഴിക്കാതിരുന്നതിനാലുമാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്നാണ് യുവതി പറയുന്നത്

Image for representation.

Image for representation.

  • Share this:
കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ഫെയ്സ് മാസ്കുകൾ ഉപയോഗിക്കണമെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യ സംഘടനകളുടെ നിർദ്ദേശം. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കാതെ നിയമങ്ങൾ ലംഘിക്കുന്നുണ്ട്. ഇത്തരത്തിൽ നിയമ ലംഘനം നടത്തിയതിനെ തുടർന്ന് യാത്രക്കാരിയായ യുവതിയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ട സംഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്.  ഐബിസയിലേയ്ക്ക് പോകേണ്ടിയിരുന്ന 34കാരിയായ യുവതിയെയാണ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. മദ്യലഹരിയിലായിരുന്ന ഇവർ മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ജീവനക്കാരെ അധിക്ഷേപിക്കുകയും ചെയ്തതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ അധികൃതർ ആവശ്യപ്പെട്ടത്.

ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഹെയ്‌ലി ബോക്സ് എന്ന യുവതി ക്യാബിൻ ക്രൂവിനെയും പൊലീസിനെയും പാസ്‌പോർട്ട് കാണിക്കാതെയാണ് വിമാനത്തിനുള്ളിൽ കയറിയത്. നിയമങ്ങൾ ലംഘിച്ചതിന് ഇവരെ പൊലീസ്  അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മദ്യപിച്ചിരുന്നതിനാൽ ഈ സംഭവങ്ങളൊന്നും  ഓർമ്മയില്ലെന്നാണ് ബോക്സിന്റെ വാദം.

Also Read-തേനീച്ചകളെയും കാറിലാക്കി സവാരി നടത്തുന്ന സ്ത്രീ; സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം

രണ്ട് കുട്ടികളുടെ അമ്മയായ യുവതി, ഹോട്ടലിൽ നിന്ന് ഒരു കുപ്പി വൈൻ അകത്താക്കിയിരുന്നു ഇതിനൊപ്പം വിമാനത്താവളത്തിൽ നിന്ന് ഇവർ ഒരു ഗ്ലാസ് മദ്യം കൂടി കഴിക്കുകയും ചെയ്തിരുന്നു. താൻ വളരെയധികം മദ്യപിച്ചതിനാലും ഭക്ഷണം കഴിക്കാതിരുന്നതിനാലുമാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്നാണ് യുവതി പറയുന്നത്. മരിച്ചു പോയ സുഹൃത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താൻ പോകുന്നതെന്നും ബോക്സ് വ്യക്തമാക്കി. പ്രോട്ടോക്കോൾ അനുസരിച്ച്, അറസ്റ്റിനു ശേഷം ബോക്സിനെ കോടതിയിൽ ഹാജരാക്കി. അഭിഭാഷകൻ ജെയ്ൻ ഷായാണ് കോടതിയിൽ ഇവർക്ക് വേണ്ടി വാദിച്ചത്.

അടുത്ത സുഹൃത്തിന്റെ മരണ വാർത്ത അറിഞ്ഞ യുവതി മാനസികമായി തകർന്നിരിക്കുകയാണെന്നും ഉറക്കമില്ലായ്മ കാരണം ഇവർക്ക് വിമാനത്തിൽ നടന്ന സംഭവങ്ങൾ പോലും ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.  എന്നാൽ ക്യാബിൻ ക്രൂവിനോടും പൊലീസുകാരോടും യുവതി വളരെ മോശമായാണ് പെരുമാറിയതെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.  പാസ്‌പോർട്ട് ഇല്ലാത്തതിനാൽ വിമാനത്തിൽ നിന്നിറങ്ങാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ യുവതി ഇവരെ അധിക്ഷേപിച്ചു. സീറ്റ് ബെൽറ്റ് ധരിച്ച് വിമാനത്തിൽ തന്നെ ഇരിക്കുകയും ചെയ്തു എന്നും അറിയിച്ചു.  കനത്ത പിഴ ചുമത്തി യുവതിയെ കോടതി പിന്നീട് വിട്ടയച്ചു.

Also Read-പഴത്തിന് 1.6 ലക്ഷം രൂപ വില; ബില്ല് കണ്ട് അന്തം വിട്ട് യുവതി

മറ്റൊരു സംഭവത്തിൽ കസ്റ്റമർ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് അമേരിക്കയിലെ ഒരു റെസ്റ്റോറന്റിലെ വെയിട്രസ്, ജോലി ഉപേക്ഷിച്ച് ഇറങ്ങി പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ഉപഭോക്താവ് മാസ്‌കില്ലാതെ റെസ്റ്റോറന്റിൽ എത്തുന്നതും ഇവരോട് മാസ്ക് ധരിക്കാൻ വെയിട്രസ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ കസ്റ്റമർ മാസ്ക് ധരിക്കാൻ തയ്യാറാകുന്നില്ല.  പല തവണ ആവർത്തിച്ചിട്ടും കസ്റ്റമർ മാസ്ക് ധരിക്കാതെ വന്നതോടെ ജീവനക്കാരിയ്ക്ക് ദേഷ്യം വന്നു. ഇവർ ദേഷ്യത്തിൽ ജോലി വിട്ട് റെസ്റ്റോറന്റിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. മാസ്ക് കൈയിലുണ്ടായിരുന്നിട്ടും മുഖത്ത് വയ്ക്കാൻ യുവതി തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ജീവനക്കാരി ഇറങ്ങിപ്പോയത്.
Published by:Asha Sulfiker
First published: