അമിതമായി മദ്യപിക്കുന്നത് പല അബദ്ധങ്ങളിലും ചെന്ന് വീഴുന്നത് നമ്മള്‍ കാണാറുണ്ട്. കുറച്ച് അകത്ത് ചെന്നാല്‍ ഇവര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് അവര്‍ പൊലും അറിയാറില്ല. അങ്ങനെ ഒരു വാര്‍ത്തയാണ് ഇംഗ്ലണ്ടില്‍ നിന്ന് എത്തുന്നത്. ഇംഗ്ലണ്ടിലെ റെക്കെന്റണിലാണ് സംഭവം. കെറി മക്രൂഡന്‍ എന്ന യുവതിയാണ് അമിതമായി മദ്യപിച്ച് എത്തിയത്.
എന്നാല്‍ അമിതമായി മദ്യപിച്ച് എത്തിയതുമാത്രമല്ല സ്വന്തം വീടിന് തീയിടുകയും കൂടെയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് 30നായിരുന്നു വീടിന് തീയിട്ടത്. പിന്നാലെ കേസും എത്തി. ഇപ്പോള്‍ നവംബര്‍ 15ന് ന്യൂകാസില്‍ ക്രൗണ്‍ കോടതി അവള്‍ കുറ്റക്കാരിയാണെന്ന് കണ്ട് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കെയാണ്.
കുടിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ മക്ക്രൂഡന്‍ മെയ് മുപ്പതിന് ഉച്ചയ്ക്ക് താന്‍ കിടന്ന കിടക്കയ്ക്ക് തീയിട്ടു. തീ ആളിപ്പടരുന്നത് കണ്ട് സമീപവാസികള്‍ ഓടിയെത്തി. അവര്‍ അവളെ വീടിന് വെളിയില്‍ കൊണ്ടുവന്നു. പിന്നാലെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കകം തീ അണച്ചു. നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള അവള്‍ ജീവന്‍ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വീടിന് തീവച്ചുവെന്നും, വസ്തുവകകള്‍ നശിപ്പിച്ചുവെന്നും കോടതി കണ്ടെത്തി.
Big onions | ഭക്ഷണത്തിന് സവാള ലഭിച്ചില്ല, യുവതി തട്ടുകട തല്ലിത്തകർത്തു; വീഡിയോ വൈറൽ
ഭക്ഷണത്തിനൊപ്പം സവാള (big onion) കിട്ടാത്തതിന് ബഹളം വയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ (social media) വൈറലാകുന്നു. രോഷാകുലയായ യുവതി വഴിയോരത്ത് സൈക്കിൾ തട്ടുകട നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോയിൽ, പെൺകുട്ടി ഒരു തെരുവ് കച്ചവടക്കാരനുമായി വഴക്കിടുന്നതും അയാളെ തല്ലുന്നതും ദേഷ്യം വന്നപ്പോൾ അയാളുടെ സൈക്കിളും എല്ലാ സാധനങ്ങളും നശിപ്പിക്കുന്നതും കാണാം.
വിൽപനക്കാരൻ പെൺകുട്ടിക്ക് ഭക്ഷണത്തോടൊപ്പം ഉള്ളി നൽകാത്തതിനാൽ മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. പെൺകുട്ടി വിൽപ്പനക്കാരനോട് ഉള്ളി ആവശ്യപ്പെടുന്നത് വൈറൽ വീഡിയോയിൽ കാണാം
ഉള്ളി തീർന്നുവെന്ന് വിൽപ്പനക്കാരൻ പറയുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ഇയാളെ ഉപദ്രവിക്കുകയായിരുന്നു. യുവാവ് പണം ചോദിച്ചപ്പോൾ യുവതി അയാളെ ഉപദ്രവിക്കുന്നതും കാണാം. യുവതി വഴക്കിടുന്നത് കണ്ട് മറ്റ് ചിലർ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദേഷ്യത്തിന്റെ മൂർദ്ധന്യത്തിൽ, യുവതി ആരെയും ശ്രദ്ധിക്കാതെ അവരോട് തിരിച്ചും സംസാരിക്കാൻ തുടങ്ങി.
യുവതി ദേഷ്യത്തോടെ യുവാവിന്റെ സൈക്കിൾ ചവിട്ടുകയും ചെയ്തു. ഇത് കണ്ട് അവിടെ നിന്നവരും എതിർത്തെങ്കിലും അവർ ആരുടെയും വാക്കുകൾ കേൾക്കാതെ പണം നൽകാൻ വിസമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alcohol, Drunk woman