പൂന്തേനിലും മദ്യം! മദ്യപിച്ച തേനീച്ചകൾ കൂട്ടത്തോടെ ചത്തുവീഴുന്നു

പൂക്കളിലെ പൂന്തേൻ തന്നെയാണ് തേനീച്ചകൾക്ക് മദ്യത്തിന്റെ ഫലം നൽകുന്നത്.

News18 Malayalam | news18
Updated: October 14, 2019, 8:37 AM IST
പൂന്തേനിലും മദ്യം! മദ്യപിച്ച തേനീച്ചകൾ കൂട്ടത്തോടെ ചത്തുവീഴുന്നു
honey bee
  • News18
  • Last Updated: October 14, 2019, 8:37 AM IST
  • Share this:
ആസ്ട്രേലിയയിൽ തേനീച്ചകൾ കൂട്ടത്തോടെ ചാകുന്നത് മദ്യപാനം മൂലമെന്ന് വിലയിരുത്തൽ. കാന്‍ബറ പാർലമെന്റ് മന്ദിരത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള തേനീച്ചക്കൂടുകളിലെ തേനീച്ചകൾ കൂട്ടത്തോടെ ചത്തു വീഴാൻ തുടങ്ങിയതോടെയാണ് അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്. ചെടികളിലെയും പൂക്കളിലെയും കീടനാശിനിയാകാം കാരണമെന്നാണ് ആദ്യം കരുതിയതെങ്കിലും, മദ്യപാനമാണ് കാരണമെന്ന വിശദീകരണം നൽകിയിരിക്കുന്നത് ഇവിടുത്തെ തേനീച്ച സൂക്ഷിപ്പുകാരൻ കോർമാക് ഫാരൽ തന്നെയാണ്.

Also Read-കറുത്ത പൂച്ച മുതൽ 13ാം നമ്പർ വരെ; നമുക്കിടയിലെ ചില വിശ്വാസങ്ങളിതാ

പൂക്കളിലെ പൂന്തേൻ തന്നെയാണ് തേനീച്ചകൾക്ക് മദ്യത്തിന്റെ ഫലം നൽകുന്നത്. അന്തരീക്ഷത്തിലെ ചൂട് കൂടുന്നതോടെ ചിലതരം പൂക്കളിലെ തേനിന് ഫെർമന്റേഷൻ സംഭവിക്കുന്നു... ഇതോടെ തേനിലും ആൽക്കഹോളിന്റെ അംശം ഉണ്ടാകുന്നു.. ഇത് കുടിക്കുന്ന തേനീച്ചകൾ ലഹരിയിലാകുന്നു. സാധാരണയായി മദ്യലഹരിയിൽ ചിറകുറയ്ക്കാതെ പറന്നു നടക്കാറാണ് പതിവെങ്കിലും തേന്‍ കൂടിപ്പോകുന്നതോടെ ഈച്ചകൾ ചത്തു വീഴുന്നു.

Also Read-തലച്ചോറിന്‍റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണോ? ചായ കുടിച്ചാൽ മതിയെന്ന് പഠനം

ശേഖരിച്ച് വച്ചിരിക്കുന്ന തേനിലും ലഹരി കലർത്തും എന്ന ഭയത്താൽ ഇത്തരം പൂന്തേൻ കഴിച്ച് കൂട്ടിലെത്തുന്ന തേനീച്ചകളെ കാവല്‍ തേനീച്ചകൾ അങ്ങോട്ട് അടുപ്പിക്കില്ലായെന്നും ഫാരൽ പറയുന്നു. തേനീച്ച സംരക്ഷണത്തിനായി 2017 ലാണ് ആസ്ട്രേലിയൻ പാര്‍ലെമെന്റിന് സമീപത്ത് മൂന്ന് തേനീച്ചക്കൂടുകൾ സ്ഥാപിച്ചത്. 
First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading