• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ബീച്ചിൽ അതിഥിയുടെ അശ്ലീലം: മാപ്പു പറഞ്ഞ് ദുബായ് ബീച്ച് ക്ലബ്


Updated: December 18, 2018, 9:27 AM IST
ബീച്ചിൽ അതിഥിയുടെ അശ്ലീലം: മാപ്പു പറഞ്ഞ് ദുബായ് ബീച്ച് ക്ലബ്

Updated: December 18, 2018, 9:27 AM IST
ദുബായ് : അതിഥിയായെത്തിയ ആളുടെ പ്രവൃത്തി അതിരുവിട്ടതിൽ മാപ്പു പറഞ്ഞ് ദുബായിലെ സീറോ ഗ്രാവിറ്റി ബീച്ച് ക്ലബ് അധികൃതർ. ക്ലബിലെ പൂളിന് സമീപം ഒരാൾ അശ്ലീല പ്രവൃത്തി നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബ് അധികൃതർ മാപ്പു പറഞ്ഞെത്തിയിരിക്കുന്നത്.

Also Read-ചുംബിക്കാൻ ശ്രമിച്ചു; ചുണ്ട് കടിച്ചുമുറിച്ച് യുവതി

വീഡിയോയിൽ ഉള്‍പ്പെട്ട ആളെ സംഭവത്തിന് പിന്നാലെ തന്നെ പുറത്താക്കിയെന്നും ആ സ്ഥലത്തു നിന്ന് വിലക്കിയെന്നും ക്ലബ് അധികൃതർ വിശദീകരിക്കുന്നു. ഇതിന് പുറമെ ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിയന്ത്രണങ്ങൾ കര്‍ശനമാക്കിയെന്നും ഇവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ട ഖേദപ്രകടന കുറിപ്പിൽ പറയുന്നു.
Loading...

ക്ലബ് അധികൃതരുടെ വിശദീകരണപ്രകാരം ഡിസംബര്‍ 15നാണ് വിവാദ സംഭവം നടന്നത്. പൂളിന് സമീപത്തായുള്ള ഗ്ലാസ് മതിലിനരികെ അശ്ലീലം നടത്തിയ ആൾക്ക് സുരക്ഷാ ഉദ്യോഗസ്ഥർ താക്കീത് നൽകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു.

റാസൽഖൈമയിൽ മൂന്നുവയസുകാരൻ മുങ്ങിമരിച്ചു

'ഒരിക്കലും അംഗീകരിക്കാനാകാത്ത ഒരു സംഭവം ക്ലബിൽ നടന്നതിൽ തീവ്ര ഖേദം രേഖപ്പെടുത്തുന്നു.. അതിഥികളുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ പ്രഥമ പരിഗണന.. മര്യാദവിട്ടുള്ള ഒരുതരം പ്രവൃത്തികളും ഇവിടെ വച്ചുപൊറുപ്പിക്കില്ല. നല്ലരീതിയിൽ പെരുമാറണമെന്നുള്ളത് ഞങ്ങൾ എപ്പോഴും നിഷ്കർഷിക്കുന്ന കാര്യമാണ്. ഇത്തരം ഒരു സംഭവത്തിന് ശേഷം പെരുമാറ്റചട്ടങ്ങൾ കൂടുതൽ കർശനമാക്കാനുള്ള നടപടികൾ‌ സ്വീകരിച്ചുവെന്നും ക്ലബിന്റെ വിശദീകരണ കുറിപ്പിൽ പറയുന്നു.

ഇത്തരം ഒരു സംഭവം മൂലം ആളുകൾക്കുണ്ടായ ഉത്കണ്ഠയിലും ആശങ്കയിലും ഖേദിക്കുന്നുവെന്നും ഈ അവസരത്തിൽ തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിക്കുന്നത്.

First published: December 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍