നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ മോഡൽ ആശുപത്രിയിൽ

  ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ മോഡൽ ആശുപത്രിയിൽ

  പുള്ളിപ്പുലികൾക്കൊപ്പമുള്ള ഫോട്ടോഷൂട്ടിനിടെയാണ് ആക്രമണം

  According to a BBC report, she underwent a successful operation.

  According to a BBC report, she underwent a successful operation.

  • Share this:
   ഫോട്ടോഷൂട്ടിനിടെ മോഡലിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ആഗസ്റ്റ് 24ന് ജർമ്മനിയിൽ വച്ചാണ് 36കാരിയായ ജെസീക്ക ലീഡോൾഫ് എന്ന മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചത്. സംഭവം നടന്നയുടൻ ഹെലികോപ്റ്ററിലാണ് ഇവരെ പ്രത്യേക ക്ലിനിക്കിലേക്ക് കൊണ്ടുപോയയ്. മൃഗസംരക്ഷണ കേന്ദ്രത്തിലെ ട്രോയി, പാരീസ് എന്ന് പേരുള്ള രണ്ട് പുള്ളിപ്പുലികൾക്കൊപ്പമായിരുന്നു ഷൂട്ടിംഗ്. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ജർമ്മൻ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

   ജർമ്മനിയിലെ സാക്സോണി-അൻഹാൽട്ട് സംസ്ഥാനത്തെ നെബ്രയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വെച്ചാണ് അപകടം. ഇവിടെ സംരക്ഷിച്ചിരുന്ന പുള്ളിപ്പുലികളാണ് യുവതിയെ ആക്രമിച്ചത്.

   മോഡലും മൃഗസ്‌നേഹിയുമായ ലീഡോൾഫിന് സ്വന്തമായി ഒരു കുതിരയും പൂച്ചകളും പ്രാവുകളും കിളികളും ഉണ്ട്. യുവതി സ്വമേധയാ നെബ്രയിലെ പുള്ളിപ്പുലികളുടെ വലയിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആരാണ് ഫോട്ടോഷൂട്ട് ക്രമീകരിച്ചതെന്നും ആരാണ് ലീഡോൾഫിന്റെ ചിത്രങ്ങളെടുത്തതെന്നും സംബന്ധിച്ച് അധികൃതർക്ക് വ്യക്തതയില്ല.

   ബിബിസി റിപ്പോർട്ട് അനുസരിച്ച്, ലീഡോൾഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും എന്നാൽ തലയിൽ ഇപ്പോഴും പാടുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

   ഓഗസ്റ്റ് 25ന് ജർമ്മൻ പബ്ലിക് ഹെൽത്ത് ഓഫീസർ മൃഗങ്ങളെ സംരക്ഷിച്ചിരുന്ന കോമ്പൗണ്ട് സന്ദർശിച്ചു. മൃഗങ്ങളെ വേണ്ടവിധം പരിപാലിക്കുന്നുണ്ടോയെന്നും സർക്കാർ നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥൻ ഇവിടെ എത്തിയിരുന്നു.

   Also Read- 'കൃഷി നഷ്ടത്തിൽ'; കഞ്ചാവ് നടാൻ അനുമതി തേടി ജില്ലാ ഭരണകൂടത്തിന് അപേക്ഷയുമായി കർഷകൻ

   ഇപ്പോൾ, ജർമ്മൻ പോലീസ് മൃഗത്തിന്റെ ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഈ മൃഗസംരക്ഷകൻ 2019 മുതലാണ് പുള്ളിപ്പുലികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ മൃഗ പരിശീലകനെന്ന നിലയിൽ 20 വർഷത്തെ പരിചയ സമ്പത്തുമുണ്ട്. പ്രാദേശിക അധികാരികളും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

   ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് അറുപതുകാരി രക്ഷപ്പെട്ടത് അടുത്തിടെ വാർത്തയായിരുന്നു. പ്രദേശത്ത് പുല്ല് മുറിക്കുന്നതിനിടെയാണ് ബർഫി ദേവി എന്ന സ്ത്രീയുടെ മേൽ പുലി ചാടി വീണത്. കൈയിലുണ്ടായിരുന്ന അരിവാൾ വീശി പുലിയെ ഭയപ്പെടുത്തിയ ബർഫി ദേവി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
   Also Read- പച്ചപ്പനന്തത്ത മൊബൈലെടുത്ത് പറന്നു; ഒന്നു ചുറ്റിക്കറങ്ങിവന്നപ്പോ കിട്ടിയത് അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ

   ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ ധരംപൂർ സബ് ഡിവിഷൻ പരിധിയിൽ വരുന്ന ലോംഗാനി പഞ്ചായത്തിലാണ് ബർഫി ദേവി താമസിക്കുന്നത്. സമീപ പ്രദേശത്തെ മറ്റ് സ്ത്രീകൾക്കൊപ്പം പുല്ല് മുറിക്കുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. പുലി ദേഹത്തേയ്ക്ക് ചാടി വീണപ്പോൾ അലറി വിളിച്ച ബർഫി ദേവി ധൈര്യം സംഭരിച്ച് കൈയിലിരുന്ന അരിവാൾ പുലിയ്ക്ക് നേര ആഞ്ഞ് വീശുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സാവിത്രി എന്ന സ്ത്രീ ഉൾപ്പെടെ പ്രദേശത്തെ മറ്റ് സ്ത്രീകളും ബർഫിയ്ക്ക് ഒപ്പം ചേർന്ന് പുലിയെ ഭയപ്പെടുത്താൻ ശ്രമിച്ചു. സ്ത്രീകളുടെ നിലവിളി കേട്ട് പുള്ളിപ്പുലിയെ ഓടിക്കാൻ മറ്റ് ഗ്രാമീണരും ഓടിയെത്തി. എന്നാൽ, നിർഭാഗ്യവശാൽ അപ്പോഴേക്കും ബർഫി ദേവിയുടെ ഒരു കൈയ്ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാ‍ർ ഓടിക്കൂടിയതോടെ പുലി ഓടി രക്ഷപ്പെട്ടു.
   Published by:Naseeba TC
   First published:
   )}