നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ച് നെതർലൻഡ്സ്

  പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ച് നെതർലൻഡ്സ്

  പൊതുസ്ഥലങ്ങളിൽ ബുർഖ അല്ലെങ്കിൽ ഹെൽമറ്റ് എന്നിവ കൊണ്ട് മുഖം മറച്ചാൽ 150 യൂറോ ആണ് പിഴ ഈടാക്കുക

  burqa-1

  burqa-1

  • News18
  • Last Updated :
  • Share this:
   ഹേഗ്: പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിച്ച് നെതർലൻഡ്സ്. മുഖം മറയ്ക്കുന്ന വെയിൽ, ബുർഖ, നിഖാബ് ഇവ പൊതുസ്ഥലങ്ങളിലോ, യാത്ര ചെയ്യുമ്പോഴോ ധരിക്കാൻ പാടുള്ളതല്ല. വ്യാഴാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. എന്നാൽ, വ്യാഴാഴ്ച നിയമം തെറ്റിച്ച ചിലർക്കെതിരെ നടപടി ഉണ്ടായി.

   17 മില്യൺ ആളുകൾ ജീവിക്കുന്ന രാജ്യത്ത് ഏകദേശം 200 മുതൽ 400 വരെ സ്ത്രീകൾ ബുർഖ ധരിക്കുന്നുണ്ടെന്നാണ് കണക്ക്. വിഷയത്തിൽ ഒരു ദശാബ്ദത്തിലേറെ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഡച്ച് നിയമനിർമാണ സഭ 2018 ജൂണിൽ നിയമം പാസാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, പൊതു സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സഞ്ചാര ഇടങ്ങൾ എന്നിവിടങ്ങളിൽ ഇവ ധരിക്കരുതെന്നാണ് നിർദ്ദേശമെന്ന് ഡച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

   പൊതുസ്ഥലങ്ങളിൽ ബുർഖ അല്ലെങ്കിൽ ഹെൽമറ്റ് എന്നിവ കൊണ്ട് മുഖം മറച്ചാൽ 150 യൂറോ ആണ് പിഴ ഈടാക്കുക.

   First published:
   )}