• HOME
 • »
 • NEWS
 • »
 • world
 • »
 • Indonesia | ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Indonesia | ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍(Indonesia) വന്‍ ഭൂചലനം(Earthquake). റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്(Tsunami alert) പുറപ്പെടുവിച്ചു.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

  1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇന്തോനേഷ്യയിലെ മോമറിയില്‍ നിന്ന് 115 കിലോമീറ്റര്‍ (71 മൈല്‍) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

  ഇന്തൊനീഷ്യയിലുണ്ടായ മാരകമായ ഭൂചലനങ്ങളില്‍ ഒന്ന് 2004ലേതാണ്. സുമാത്ര തീരത്ത് 9.1 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനം അതിഭീകര സുനാമി തിരകള്‍ക്ക് കാരണമായി.

  Gautam Raghavan | ഇന്ത്യന്‍ വംശജനായ ഗൗതം രാഘവന് വൈറ്റ് ഹൗസ് മേധാവിയായി നിയമനം

  ഇന്ത്യന്‍ വംശജനായഗൗതം രാഘവനെ (Gautham Raghavan) ജോ ബൈഡന്‍ ഭരണകൂടം (Joe Biden Administration) വൈറ്റ് ഹൗസ് (White House) പ്രസിഡന്‍ഷ്യല്‍ ഉദ്യോഗസ്ഥരുടെ ഓഫീസ് മേധാവിയായി നിയമിച്ചു. നിലവിൽ ഈ സ്ഥാനം വഹിക്കുന്ന കാത്തി റസ്സലിനെ യുനിസെഫിന്റെ അടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് (United Nations) സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് (António Guterres) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഘവന് വൈറ്റ് ഹൗസിലെ സുപ്രധാന തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നിലവിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ഗൗതം രാഘവന്‍.

  "ആദ്യദിനം മുതല്‍ കാത്തിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൗതം രാഘവന്‍ പിപിഒയുടെ പുതിയ ഡയറക്ടറായി വരുന്നതിൽ ഞാന്‍ സന്തുഷ്ടനാണ്. കാര്യക്ഷമവും ഫലപ്രദവും വൈവിധ്യം നിറഞ്ഞതുമായ ഒരു ഫെഡറല്‍ തൊഴില്‍ സേനയെ തുടര്‍ന്നും കെട്ടിപ്പടുക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതാണ് ഈ നിയമനം", ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

  ആദ്യ തലമുറയിലെ കുടിയേറ്റക്കാരനായ ഗൗതം രാഘവന്‍ ഇന്ത്യയില്‍ ജനിച്ച് സിയാറ്റിലിലാണ് വളര്‍ന്നത്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്അദ്ദേഹം ബിരുദം നേടിയത്. പ്രസിഡന്‍സിയെയും പ്രസിഡന്റിന്റെ ജീവനക്കാരെയും കുറിച്ചുള്ള വ്യക്തിപരമായ വീക്ഷണം പങ്കുവെയ്ക്കുന്ന'വെസ്റ്റ് വിംഗേഴ്‌സ്: സ്റ്റോറീസ് ഫ്രം ദി ഡ്രീം ചെയ്‌സേഴ്സ്, ചെയ്ഞ്ച്മേക്കേഴ്‌സ്, ഹോപ്പ് ക്രിയേറ്റേഴ്‌സ് ഇന്‍സൈഡ് ദി ഒബാമ വൈറ്റ് ഹൗസ്' എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയാണ് രാഘവന്‍.

  ഗൗതം രാഘവന്‍ 2011-2014 കാലഘട്ടത്തില്‍ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയ്ക്കും ഏഷ്യന്‍ അമേരിക്കന്‍, പസഫിക് ഐലന്‍ഡര്‍ കമ്മ്യൂണിറ്റിയ്ക്കും വേണ്ടിയുള്ള മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതിനിധി എന്ന നിലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രതിരോധ വകുപ്പ്, 2008 ഒബാമ കാമ്പെയ്ന്‍, ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി എന്നിവയ്ക്ക് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. ഗൗതം രാഘവന്‍ 2020 ജനുവരി 20 മുതല്‍ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായും വൈറ്റ് ഹൗസ് ഓഫീസ് ഓഫ് പ്രസിഡന്‍ഷ്യല്‍ പേഴ്‌സണൽസിന്റെ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  ബൈഡൻ-ഹാരിസ് സംഘം നിയമിച്ച ആദ്യത്തെ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം. പ്രസിഡന്‍ഷ്യല്‍ നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഹെഡ് ആയാണ് അദ്ദേഹം നിയമിതനായത്. താൻ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഗൗതം രാഘവൻ വാഷിംഗ്ടണ്‍ ഡിസിയില്‍ പങ്കാളിക്കും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്.
  നേരത്തെ, ഒക്ടോബറില്‍ ഇന്ത്യന്‍ വംശജനായ രവി ചൗധരിയെ പെന്റഗണിലെ സുപ്രധാന സ്ഥാനത്തേക്ക് ബൈഡന്‍ നിയമിച്ചിരുന്നു. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ചൗധരിയെ എയര്‍ഫോഴ്സിന്റെ ഇന്‍സ്റ്റാളേഷന്‍സ്, എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് നാമനിര്‍ദ്ദേശം ചെയ്തത്. ചൗധരി മുമ്പ് യുഎസ് ഗതാഗത വകുപ്പില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായും സേനവമനുഷ്ഠിച്ചിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: