HOME » NEWS » World » EASTER SPECIAL MESSAGE FROM POPE FRANCIS IN

'ആഡംബരത്തിന്‍റെ പുറകെപോയി ആയുസ്സ് പാഴാക്കരുത്'; ഈസ്റ്റർ സന്ദേശവുമായി മാർപ്പാപ്പ

സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആയിരകണക്കിന് വിശ്വാസികളാണ് പോപ്പിന്റെ സന്ദേശം കേൾക്കാൻ ഒത്തുകൂടിയത്

news18india
Updated: April 21, 2019, 8:31 AM IST
'ആഡംബരത്തിന്‍റെ പുറകെപോയി ആയുസ്സ് പാഴാക്കരുത്'; ഈസ്റ്റർ സന്ദേശവുമായി മാർപ്പാപ്പ
ഫ്രാൻസിസ് മാർപാപ്പ
  • Share this:
വത്തിക്കാൻ: ഈസ്റ്റര്‍ ദിനത്തിന്റെ ഭാഗമായി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്‍റ് പീറ്റര്‍ ബസലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടേയും പുറകെപോയി ആയുസ്സ് പാഴാക്കരുതെന്ന് ഈസ്റ്റർ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പ്രതീക്ഷകളും സ്വപ്നങ്ങളും തകർക്കുന്ന ദുരന്തങ്ങൾ സൃഷ്ടിക്കുന്നതും ഒഴിവാക്കുന്നതും ദൈവമാണെന്നും വിശ്വാസികൾ ദൈവത്തിനു വേണ്ടിയാണ് ജീവിക്കേണ്ടത് എന്നും പോപ്പ് പറഞ്ഞു.

മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് ക്രിസ്തു. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കണം. പാപങ്ങൾ ഏകാന്തതയും മരണവുമാണ് മനുഷ്യന് സമ്മാനിക്കുകയെന്നും ഈസ്റ്റർ സന്ദേശത്തിൽ പോപ്പ് ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആയിരകണക്കിന് വിശ്വാസികളാണ് പോപ്പിന്റെ സന്ദേശം കേൾക്കാൻ ഒത്തുകൂടിയത്.

Also read: വിവാദങ്ങൾക്ക് മറുപടി; ഗർഭിണിയെ കാണാൻ സുരേഷ് ഗോപിയുടെ കുംടുംബം എത്തി
First published: April 21, 2019, 8:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories