ഭയം വിതച്ച് വീണ്ടും എബോള! 14 പേരില്‍ സ്ഥിരീകരിച്ചു കരുതിയിരിക്കൂ, എബോള പടരുന്നു

News18 Malayalam
Updated: May 18, 2018, 9:06 PM IST
ഭയം വിതച്ച് വീണ്ടും എബോള! 14 പേരില്‍ സ്ഥിരീകരിച്ചു കരുതിയിരിക്കൂ, എബോള പടരുന്നു
Congolese Health Ministry officials carry the first batch of experimental Ebola vaccines in Kinshasa, Democratic Republic of Congo May 16, 2018. REUTERS/Kenny Katombe
  • Share this:
കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും എബോള പടരുന്നു. വടക്കുപടിഞ്ഞാറന്‍ കോംഗോയില്‍ 14 പേരില്‍ രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം പടരുന്നത് തടയുന്നതിനായി ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വെല്ലുവിളികള്‍ കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നു.

ഗ്രാമീണ മേഖലകള്‍ക്കു പുറമെ നഗരത്തിലും രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വര്‍ധിക്കാന്‍ കാരണമായത്. പുതുതായി കണ്ടെത്തിയ എബോള വാക്‌സിന്‍ വളരെയധികം ഫലപ്രദമാണെന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പരീക്ഷിച്ച് ഉറപ്പിച്ചിരുന്നു. എന്നാല്‍ കോംഗോയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വൈദ്യുതി ഇല്ലാത്തതും മരുന്ന് സൂക്ഷിക്കുന്നതിന് തടസമായിട്ടുണ്ട്. 4000 ഡോസ് മരുന്ന് ഇതിനോടകം കോംഗോയില്‍ എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമത്തിലുമാണ്.

രണ്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോംഗോ ആരോഗ്യ മന്ത്രാലയം പറയുന്നത് 45 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ്. പത്ത് പേരില്‍ രോഗബാധ സംശയിക്കുന്നുണ്ട്. രോഗം ബാധിച്ചയാളുടെ ശരീര സ്രവത്തിലൂടെയാണ് രോഗം പടരുന്നത്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകി എന്ന് സംശയിക്കപ്പെടുന്ന 514 പേര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

1976ലാണ് കോംഗോയില്‍ എബോള ആദ്യം തിരിച്ചറിഞ്ഞത്. അതിനു ശേഷം ഇത് ഒമ്പതാം തവണയാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. വവ്വാല്‍, കുരങ്ങന്‍ തുടങ്ങിയ ജീവികളില്‍ നിന്നാണ് വൈറസ് മനുഷ്യനിലെത്തുന്നത്. പനി, ഛര്‍ദി, വയറിളക്കം, പേശി വേദന, ആന്തരികവും ബാഹ്യവുമായ രക്ത സ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
First published: May 18, 2018, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading